സിനിമാ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരന്‍. അടുത്തിടെയാണ് താരം വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്. അടുത്തിടെ പൃഥ്വിരാജിന്റെ ആയി പുറത്തിറങ്ങിയ കടുവ എന്ന സിനിമയില്‍ മല്ലികാ സുകുമാരന്റെ ശബ്ദ സാന്നിധ്യമുണ്ടായിരുന്നു. നടി സീമയ്ക്കാണ് മല്ലിക തന്റെ ശബ്ദം നല്‍കിയത്. ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
മികച്ച അഭിനയത്തിന് താരത്തെ തേടി നിരവധി അവാര്‍ഡുകള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആരാധകര്‍ ഹൃദയത്തിലേറ്റിയ താര കുടുംബമാണ് മല്ലികയുടേത്. ഭര്‍ത്താവ് സുകുമാരനും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും, ഇന്ദ്രന്റെഭാര്യ പൂര്‍ണിമയും, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും എല്ലാവരും സിനിമാരംഗത്ത് തന്നെ നിറഞ്ഞ് നില്‍ക്കുന്നവരാണ്.
Also Read:പഠിച്ചത് 100 ആണ്‍കുട്ടികള്‍ക്കൊപ്പം, എന്‍ജിനിയറിങ്ങില്‍ പാസായത് റാങ്കോടെ, നടി കനിഹ പറയുന്നു
താര കുടുംബത്തിന്റെ ഓരോ വിശേഷങ്ങള്‍ക്ക് വേണ്ടിയും പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. 1974ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.
ഇപ്പോഴിതാ മല്ലിക സുകുമാരനെ കുറിച്ച് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. കലാമണ്ഡലം സത്യഭാമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു മല്ലികയെ വിമര്‍ശിച്ച് സംഗീത എത്തിയത്.
മല്ലിക ജഗതി സുകുമാരന്‍ എന്ന് വേം ആ സ്ത്രീയെ മുഴുവനായും വിളിക്കാന്‍. കുഞ്ഞുന്നാളുമുതലേ മല്ലികയെ കുറിച്ച് പല കാര്യങ്ങളും താന്‍ കേട്ടിട്ടുണ്ടെന്നും അതുകാരണം ഇന്നും അവര്‍ എന്തേഹ്കിലും പറയുന്നത് കേള്‍ക്കുമ്പോള്‍ എല്ലാം മനസ്സിലേക്ക് ഓടിയെത്തുമെന്നും അതുകൊണ്ട് ഒന്നും കേള്‍ക്കാന്‍ നില്‍ക്കാറില്ലെന്നും സംഗീത പറയുന്നു.
ജഗതി ശ്രീകുമാര്‍ ഒരു സ്ത്രീലമ്പടനായതുകൊണ്ടും സുകുമാരന്‍ ഒരു പൊട്ടനായതുകൊണ്ടും കിട്ടിയ സൗഭാഗ്യങ്ങള്‍ മാത്രമാണ് സുകുമാരന്റെ മരണം വരെ മല്ലികയ്ക്ക് ഉണ്ടായിരുന്നതെന്ന്ും ജഗതിയുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നോ മല്ലിക സുകുമാരനെ വിവാഹം ചെയ്തതെന്നും സംഗീത ചോദിക്കുന്നു.
നിയമപരമായിട്ടാണോ മല്ലികയെ സുകുമാരന്‍ വിവാഹം ചെയ്തത്?, അതോ വിവാഹവേഷത്തിലുള്ള ചിത്രങ്ങളെടുത്ത ശേഷം ലിവിഗ് ടുഗെദര്‍ ജീവിതം നടത്തി കുട്ടികളെ ഉണ്ടാക്കിയതാണൊ എന്നും സംഗീത ചോദിക്കുന്നു.