കഴിഞ്ഞ തവണ കോണ്‍ഗ്രസിന് വോട്ടഭ്യര്‍ത്ഥിച്ച് പ്രസംഗിച്ച് നടന്നിട്ടുണ്ട്, ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ കോള്‍ കണ്ടാല്‍ ഫോണെടുക്കാറില്ല, തുറന്ന് പറഞ്ഞ് സലിംകുമാര്‍

62

മിമിക്രിയിലൂടെ മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയിലെത്തി മലയാളികളെ ഞെട്ടിച്ച നടനാണ് സലീം കുമാര്‍. കലാഭവനില്‍ നിന്നും ടെലിവിഷന്‍ ചാനലുകളിലെ കോമഡി സ്‌കിറ്റുകളില്‍ പൊട്ടിച്ചിരി പരത്തിയാണ് സലിം കുമാര്‍ സിനിമയിലേക്ക് എത്തുന്നത്.

Advertisements

ആദ്യമൊക്കെ ചെറിയ കോമഡി വേഷങ്ങളില്‍ ഒതുങ്ങിനിന്ന സലീം കുമാര്‍ പിന്നീട് നായകനായി ഒടുവില്‍ മികച്ച പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തു. ഇപ്പോളും നായകനായും സഹ നടനായും ഒക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് സലീം കുമാര്‍.

Also Read:കേരളത്തെ ഇളക്കിമറിച്ച് വിജയ്, കാണാനെത്തിയത് ആയിരക്കണക്കിന് മലയാളി ആരാധകര്‍, വീഡിയോ പങ്കുവെച്ച് താരം

ഇപ്പോഴിതാ പാര്‍ട്ടി പ്രവര്‍ത്തനത്തെ കുറിച്ച് സലിം കുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒരു കാര്യവും ചെയ്യാതെ തന്നെ പല തവണ മത്സരിക്കാന്‍ സീറ്റ് കിട്ടിയ പത്മജ തന്നെ അവഗണിച്ചേ എന്നും പറഞ്ഞ് കരച്ചിലും ഒപ്പാരിയുമായി ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു.

കേന്ദ്രമന്ത്രിവരെയായി സുഖിച്ചുനടന്ന പ്രൊഫ കെവി തോമസും തന്നെ അവഗണിച്ചെന്ന് പരാതി പറഞ്ഞ് ഇടത്തോട്ടേക്ക് മാറുന്നു. മരുന്നെവിടെ എന്ന് ചോദിക്കുമ്പോള്‍ പൊതിച്ചോറിന്റെ കണക്ക് പറയുന്ന കോമഡി വേറെയുമെന്നും എല്ലാം കൂടി കൂട്ടിച്ചേര്‍ത്ത് ഒരു പൊളിറ്റിക്കല്‍ കോമഡി സിനിമ ചെയ്താലോ എന്ന് ആലോചിക്കുകയാണ് താനെന്നും സലിം കുമാര്‍ പറഞ്ഞു.

Also Read:എന്റെ ജീവിതത്തിന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍ ; വിവാഹം കഴിഞ്ഞുള്ള പ്രേമിന്റെ ആദ്യ പിറന്നാള്‍ ആഘോഷമാക്കി സ്വാസിക

ലോക പരാജയങ്ങളായ ഇവരെയെല്ലാം വെച്ച് സിനിമ ചെയ്താല്‍ അത് എട്ടുനിലയില്‍ പൊട്ടുമല്ലോ എന്നോര്‍ത്ത് ചിരി വരുന്നുവെന്നും താനിപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെയൊന്നും ഫോണെടുക്കാറില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടഭ്യര്‍ത്ഥിച്ച് താന്‍ പ്രസംഗിച്ച് നടന്നിരുന്നുവെന്നും സലിം കുമാര്‍ പറയുന്നു.

Advertisement