മലയാളികള്‍ക്ക് ‘പ്രേമം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളിയ്ക്കൊപ്പം ‘പ്രേമ’ത്തിലെ മേരിയായി മലയാള സിനിമയില്‍ ശ്രദ്ധ നേടിയ താരം പിന്നീട് തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലും അനുപമ വളരെ സജീവമാവുകയായിരുന്നു.
രവി തേജയ്ക്കൊപ്പം അഭിനയിച്ച ഈഗ്ള്‍ ആയിരുന്നു അനുപമയുടേതായി ഏറ്റവും ഒടുവില്‍ തെലുങ്കില്‍ റിലീസായ ചിത്രം. തില്ലു സ്‌ക്വയര്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.
അനുപമ അതീവ ഗ്ലാമറായി എത്തുന്ന സിനിമയുടെ പോസ്റ്ററും പാട്ടും കേരളത്തില്‍ വരെ ചര്‍ച്ചയായി. താന്‍ എന്തുകൊണ്ട് ഈ ചിത്രം ഏറ്റെടുത്തത് എന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നടി പറഞ്ഞത്, സ്ഥിരം കൊമേര്‍ഷ്യല്‍ സിനിമകള്‍ തന്നെ ചെയ്ത് മടുത്തു. അതില്‍ നിന്നൊരു മാറ്റം ആഗ്രഹിച്ചാണ് തില്ലു സ്‌ക്വയര്‍ എടുത്തത് എന്ന് നടി പറഞ്ഞു.
ലില്ലി എന്ന കഥാപാത്രം ഞാന്‍ ഏറ്റെടുത്തില്ലെങ്കില്‍ എന്റെ കരിയറില്‍ ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ സ്റ്റുപിഡിറ്റിയായിരിക്കും അത് എന്നും അനുപമ പറഞ്ഞു.
ഈ സിനിമയില്‍ കൊമേര്‍ഷ്യല്‍ ആസ്പെക്ട്സിന് വേണ്ടി ഗ്ലാമറായി വേഷം ചെയ്തു, ഇനി ഗേള്‍ നെക്സ്റ്റ് ഡോര്‍ എന്ന ഇമേജ് മാറ്റി പിടിക്കുകയാണോ എന്ന് ചോദിച്ചപ്പോള്‍, അതിന് മറു ചോദ്യം ചോദിച്ചാണ് അനുപമ മറുപടി പറഞ്ഞത്.
നിങ്ങള്‍ക്ക് ബിരിയാണി ഇഷ്ടമാണോ എന്ന് ചോദ്യം ചോദിച്ച ആളോട് ചോദിച്ചു. അതെ എന്ന് അയാള്‍ മറുപടി പറഞ്ഞപ്പോള്‍, എന്ന് കരുതി എന്നും ബിരിയാണി കഴിക്കുമോ എന്നായിരുന്നു അനുപമയുടെ മറുചോദ്യം. എനിക്ക് ബിരിയാണി ഇഷ്ടമാണ്. എന്ന് കരുതി സ്ഥിരം ബിരിയാണി കഴിക്കില്ല. ഇടയ്ക്ക് ചോറും, പുളിയോഗ്രനും എല്ലാം കഴിക്കും. അത് പോലെയാണ് ഈ കഥാപാത്രവും അനുപമ പറഞ്ഞു.