നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ച നടിയാണ് ശ്രുതി ജയന്. അങ്കമാലി ഡയറീസ് ആണ് താരത്തിന്റെ ആദ്യ ചിത്രം ശേഷം മറ്റു സിനിമയിലും ശ്രുതി എത്തി. ഇപ്പോഴിതാ നടന് മോഹന്‍ലാലിനെ കുറിച്ച് ശ്രുതി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
മോഹന്‍ലാലിനെ കണ്ട സന്തോഷം ആണ് ശ്രുതി ജയന് പങ്കുവയ്ക്കുന്നത്. ഒപ്പം തന്റെ അനുജന് ആയിരുന്നു വലിയ മോഹന്‍ലാല്‍ ഫാന്‍ എന്നും സെറിബ്രല്‍ പാല്‍സിയോട് കൂടി ജനിച്ച അവന് പതിനൊന്ന് വര്‍ഷം മുന്‍പ് തങ്ങളെ വിട്ടുപിരിഞ്ഞെന്നും ശ്രുതി പറയുന്നു.
‘അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ലാലേട്ടനെ കാണുക അതിലുപരി എന്റെ അമ്പൂന്റെയും( എന്റെ കുഞ്ഞനിയന്). ഇലൃലയൃമഹ പാല്‍സിയോട് കൂടി ജനിച്ച അവനു ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികളായിരുന്നു ലാലേട്ടനും സച്ചിന് ടെന്‍ഡുല്‍ക്കറും. ലാലേട്ടന്റെ എല്ലാ സിനിമകളും തീയേറ്ററില്‍ കൊണ്ട് പോയി അവനെ കാണിക്കുമായിരുന്നു.
also read
ആടുജീവിതത്തിന് വേണ്ടി ചിരഞ്ജീവിയുടെ രണ്ട് സിനിമകള്‍ ഉപേക്ഷിച്ച്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
ലാലേട്ടനെ കാണുമ്പോള്‍ അവന് പ്രകടമാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. മോഹന്‍ലാല്‍ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടന്. ജീവിച്ചിരുന്ന കാലമത്രയും ലാലേട്ടനും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.
അമ്മയാണ് നാനാ മാഗസിനിലൂടെയും ടീവിയിലും മറ്റും കാണിച്ച് ലാലേട്ടന് എന്ന മഹാ പ്രതിഭയെ എന്റെ അനിയന്റെ ഉള്ളില്‍ നിറച്ചത്. അവനെ കൊണ്ടുപോയി ലാലേട്ടനെ കാണിക്കണമെന്നായിരുന്നു ഞങ്ങളുടെ ശ്രമം, പക്ഷെ അന്ന് അത് നടന്നില്ല.
അമ്പു ഞങ്ങളെ വിട്ടു പിരിഞ്ഞു 11 വര്‍ഷം ആയി. ഈ കഴിഞ്ഞ അടുത്ത ദിവസമാണ് അവന്റെ ആ ആഗ്രഹം സാധിച്ചത്. എന്റെ അമ്മയിലൂടെ ആ സാന്നിധ്യം അവന് അറിഞ്ഞിട്ടുണ്ടാകും. നന്ദി ലാലേട്ടാ’, എന്നാണ് ശ്രുതി ജയന് കുറിച്ചത്.