ഗബ്രിയോട് കാതല്‍ വന്നാല്‍ പബ്ലിക്കായി പറയും, ഒരു മടിയുമില്ല, ഇപ്പോള്‍ നല്ല ഫ്രണ്ട് മാത്രം, ശരണ്യക്ക് മറുപടിയുമായി ജാസ്മിന്‍

35

ബിഗ് ബോസ് സീസണ്‍ ആറ് വിജയകരമായി മുന്നോട്ട് പോകുകയാണ്. ഓരോ ദിവസം പിന്നിടുമ്പോഴും പ്രേക്ഷകരുടെ മുന്‍വിധികളെ മാറ്റി മറിച്ചാണ് ഷോയുടെ മുന്നേറ്റം. ഷോ തുടങ്ങിട്ട് ഒരാഴ്ച കഴിയുകയാണ്. ഇതിനോടകം പല മത്സരാര്‍ത്ഥികളും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Advertisements

അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നവരാണ് ജാസ്മിനും ഗബ്രിയും. ആദ്യം സൗഹൃദത്തിലായ ഇരുവരും ഇപ്പോള്‍ ഒരു ലവ് ട്രാക്ക് കളിയിലൂടെയാണ് പോകുന്നതെന്നാണ് പ്രേക്ഷകരും മത്സരാര്‍ത്ഥികളും മനസ്സിലാക്കുന്നത്. ഇവരുടെ ഓരോ പ്രവൃത്തികളും തന്നെയാണ് അതിന് പ്രധാന കാരണം.

Also Read:ജാസ്മിനും ഗബ്രിക്കും ആക്രാന്തം കൂടിപ്പോയി, ഒരു മാസമെങ്കിലും കഴിഞ്ഞിട്ട് മതിയായിരുന്നു, ദിവ്യമായ ഒരു പ്രണയം മാത്രമേ ഇതുവരെ ബിഗ്‌ബോസില്‍ സംഭവിച്ചിട്ടുള്ളൂ, രജിത് കുമാര്‍ പറയുന്നു

ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ശരണ്യ ആനന്ദ് ഇതേപ്പറ്റി കഴിഞ്ഞ ദിവസം ഗബ്രിയോടും ജാസ്മിനോടും സംസാരിച്ചിരുന്നു. ഗാര്‍ഡന്‍ ഏരിയയില്‍ വെച്ചായിരുന്നു ശരണ്യ ഇരുവരും കണ്ടത്. ഇവിടെ നിങ്ങള്‍ക്ക് ലവ് ചെയ്യാനും സുഹൃത്തുക്കളാവാനുമൊക്കെ സ്‌പേസുണ്ടെന്ന് ശരണ്യ ഇരുവരോടും പറയുന്നു.

നിങ്ങള്‍ തമ്മില്‍ ലവ് അല്ല, ഫ്രണ്ട്ഷിപ്പാണെങ്കില്‍ നല്ല ശുദ്ധമായ സൗഹൃദമാവും. അങ്ങനെയുള്ള സൗഹൃദം പുറത്തുമുണ്ടെന്നും ഇത്തരത്തിലുള്ള സൗഹൃദങ്ങളെ പ്രേക്ഷകര്‍ അഭിനന്ദിക്കുമെന്നും എന്നാല്‍ ലവ് ട്രാക്കാണെങ്കില്‍ ആള്‍ക്കാരിതെല്ലാം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും നിങ്ങള്‍ മാത്രമുള്ള പ്രൈവസിയില്‍ നില്‍ക്കണമെന്നും ശരണ്യ പറയുന്നു.

Also Read:തന്ത്രപരമായി പക വീട്ടല്‍, പണി തന്നവര്‍ക്കെല്ലാം ആരുമറിയാതെ തിരിച്ച് എട്ടിന്റെ പണി കൊടുത്ത് അന്‍സിബ, ബിഗ് ബോസിലെ ബ്രില്യന്റ് മത്സരാര്‍ത്ഥി

ഗബ്രിയും ജാസ്മിനും ശരണ്യയ്ക്ക്് മറുപടി നല്‍കുന്നുമുണ്ട്. തനിക്ക് ജാസ്മിനോട് ലവ് ആണെങ്കില്‍ തനിക്ക് അവളുടെ കൈയ്യില്‍ പിടിക്കാനുള്ള ധൈര്യം പോലുമുണ്ടാവില്ലെന്നാണ് ഗബ്രി പറഞ്ഞത്. തനിക്ക് ഇവനോട് കാതല്‍ വന്നാല്‍ താനത് പബ്ലിക്കായി പറയുമെന്നായിരുന്നു ജാസ്മിന്റെ മറുപടി.

തനിക്ക് കാതല്‍ വന്നാല്‍ ചേച്ചിയോ താനോ ഈ ബിഗ് ബോസിനകത്ത് ഉണ്ടെങ്കില്‍ താന്‍ വന്ന് പറഞ്ഞിരിക്കും. പബ്ലിക്കായി പറയാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും തനിക്കിപ്പോ അവനോട് ഒരു കാതലുമില്ലെന്നും നല്ലൊരു ഫ്രണ്ടാണെന്നും ജാസ്മിന്‍ പറഞ്ഞു.

Advertisement