സംവിധായകന്‍ ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈവല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍.
തമിഴ്നാട്ടില്‍ ഇതുവരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ട് തമിഴ്നാട്ടില്‍ നിന്നും 21കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. കമല്‍ഹാസന്റെ ഗുണ എന്ന ചിത്രവുമായി മഞ്ഞുമ്മല്‍ ബോയിസിന് വലിയ കണക്ഷന്‍ തന്നെയുണ്ട്.
അതാണ് ഇത്രത്തോളം തമിഴ്‌നാട്ടില്‍ ഹിറ്റാവാനുള്ള ഒരു കാരണം. ഗുണയിലെ പാട്ടും അതില്‍ ചിത്രീകരിച്ച സ്ഥലവുമെല്ലാം മഞ്ഞുമ്മല്‍ ബോയിസിലും സ്ഥാനം പിടിച്ചിരുന്നു. കമല്‍ഹാസന്റെ ഗുണ എന്ന ചിത്രം വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോള്‍ അതിലെ നായികയെ കുറിച്ച് അന്വേഷിച്ച് എത്തുന്നവരുമുണ്ട്.
അഭിരാമി എന്നാണ് ഗുണയിലെ നായികയുടെ കഥാപാത്രത്തിന്‌റെ പേര്. ഗുണ എന്ന ചിത്രത്തിന് ശേഷം നടിയെ പിന്നീട് ആരും കണ്ടിട്ടില്ല.റോഷിണി എന്നാണ് ഗുണയിലെ അഭിരാമിയുടെ യഥാര്‍ത്ഥ പേര്. മുംബൈയിലെ മോഡലായിരുന്നു റോഷിണി.
നടി ശ്രീദേവിയെയായിരുന്നു ഗുണയിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ശ്രീദേവി ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അതിന് ശേഷം പല നടിമാരെയും സമീപിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. പിന്നീടാണ് റോഷിനിയെ കണ്ടെത്തിയത്.
പഠിക്കാനായി യുഎസിലേക്ക് പോകാനിരിക്കവെയാണ് റോഷിണിയെ തേടി ഗുണയിലെ അവസരം എത്തുന്നത്. അങ്ങനെ നടി ാ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ഇന്‍ഡസ്ട്രി വിട്ട് പഠനത്തിനായി യുഎസിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം.