ആരാധകര്‍ ഏറെയുള്ള ഒരു മലയാള താരമാണ് പൃഥ്വിരാജ്. അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു പൃഥ്വിരാജ് സംവിധാന രംഗത്തേയ്ക്കും കടന്നത്. ഇന്ന് മികച്ച ഒരു സംവിധായകന് കൂടിയാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം ആടുജീവിതം റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷന്റെ തിരക്കിലാണ് താരം.
ഇപ്പോഴിതാ പൃഥ്വിയുടെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായക്കൊപ്പം ബോട്ട് യാത്ര നടത്തുന്ന പൃഥ്വിരാജിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.
‘ഡാഡയ്ക്കും മമ്മയ്ക്കും അല്ലിയ്ക്കും ഒപ്പമുള്ള സോറോയുടെ ഈവെനിംഗ് ബോട്ട് യാത്ര’ എന്ന ക്യാപ്ഷ്യനോടെ പ്രിത്വിയുടെ വീട്ടിലെ പെറ്റ് ഡോഗായ സോറോയ്ക്കൊപ്പം നടത്തുന്ന ബോട്ട് യാത്രയുടെ വീഡിയോ ആണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.
നിരവധി ആരാധകര്‍ ആണ് ഈ വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ‘കയ്യില്‍ ഇരിക്കുന്നത് ഒരു ആട് ആയിരുന്നെങ്കില്‍ ആടുജീവിതത്തിന്റെ ഒരു പ്രൊമോഷന് ആയേനെ’ എന്നാണ് ആരാധകര്‍ പറയുന്നത്. സോറയെ കുറിച്ച് മുന്‍പും പല വിഡിയോകളും പോസ്റ്റുകളും സുപ്രിയയും പൃഥ്വിയും പങ്കുവച്ചിട്ടുണ്ട്.