വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് താരപുത്രി കൂടിയായ വരലക്ഷ്മി ശരത്കുമാര്. തമിഴ് സൂപ്പര്‍താരം ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി.തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് വരലക്ഷ്മി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള വരലക്ഷ്മി മമ്മൂട്ടിയുടെ കസബ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ആണ് മലയാളത്തില്‍ എത്തിയത്. ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് ഗംഭീര സ്വീകരണം ആണ് ലഭിച്ചത്. പിന്നീട് മമ്മൂട്ടിയുടെ തന്നെ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലും വരലക്ഷ്മി ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
തന്റെ അഭിപ്രായങ്ങള്‍ ഏത് വേദിയിലും മടി കൂടാതെ തുറന്ന് പറയുന്ന ബോള്‍ഡ് ആയ നടിയാണ് വരലക്ഷ്മി ശരത്കുമാര്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. നിക്കോളായ് സച്ചിദേവാണ് വരലക്ഷ്മിയുടെ വരന്. കഴിഞ്ഞ 14 വര്‍ഷമായി ഇരുവരും പരസ്പരം അറിയാവുന്നവരാണ്.
നിക്കൊളായിയുടെ രണ്ടാം വിവാഹമാണിത്. വരലക്ഷ്മിയുമായുള്ള വിവാഹനിശ്ചയത്തിന് പിന്നാലെ നിക്കൊളായിയെ കുറിച്ചും വരലക്ഷ്മിയെ കുറിച്ചുമൊക്കെ വളരെ മോശം രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വരലക്ഷ്മിയുടെ പഴയ ഗോസിപ്പുകളുമായി ബന്ധിപ്പിച്ചായിരുന്നു വാര്‍ത്തകള്‍.
ഇപ്പോഴിതാ അതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ഇത്തരം വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വരലക്ഷ്മിയുടെ പ്രതികരണം. പഴയ ഫേക്ക് ന്യൂസ്് കൊടുക്കാനല്ലാതെ , നമ്മുടെ കഴിവുള്ള മാധ്യമങ്ങള്‍ക്ക് വേറെ വാര്‍ത്തയില്ലെന്ന് വരലക്ഷ്മി പറയുന്നു.
അതില്‍ സങ്കടമുണ്ട്. താരങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ കൊടുക്കുന്നത് ദയവായി നിര്‍ത്തണമെന്നും അഭിനയിക്കുക, കാണികളെ രസിപ്പിക്കുക, ഇതൊക്കെയാണ് ഒരു അഭിനേതാവിന്റെ ജോലിയെന്നും ആ പണി താന്‍ ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലി ചെയ്യണമെന്നും വരലക്ഷ്മി പറയുന്നു.