വൈകി ഉറക്കം, ഉണരുന്നത് രാവിലെ പത്തുമണി കഴിഞ്ഞ്, ഷാരൂഖ് ഖാന്റെ വീട്ടിലെ ദിനചര്യ ഇങ്ങനെ, തുറന്നുപറഞ്ഞ് ഭാര്യ ഗൗരി

118

രാജ്യത്താകമാനം ലക്ഷക്കണക്കിന് ആരാധകരുള്ള ബോളിവുഡ് താരമാണ് ഷോരൂഖ് ഖാന്‍. ബോളിവുഡ് ബാദുഷ എന്നാണ് താരം അറിയപ്പെടുന്നത്. ഷാരൂഖ് ഖാനെ പോലെ തന്നെ താരത്തിന്റെ കുടുംബവും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Advertisements

ഭാര്യ ഗൗരി താരത്തിന് ഒത്തിരി സപ്പോര്‍ട്ടാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ബിസിനസ്സുകാരിയും, ഇന്റീരിയല്‍ ഡിസൈനറുമൊക്കെയാണ് ഗൗരി. ഇപ്പോഴിതാ ഗൗരി തന്റെ ദിനചര്യങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read:കോടികള്‍ പ്രതിഫലം വാങ്ങുന്ന താരദമ്പതികള്‍, സൂര്യയേക്കാള്‍ ആസ്തി ജ്യോതികയ്ക്ക്, പുറത്തുവന്ന വിവരങ്ങള്‍ കേട്ട് ഞെട്ടി ആരാധകര്‍

വളരെ ലളിതമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താന്‍. വീട്ടിലുള്ള എല്ലാവരും ഉറങ്ങാന്‍ ഒരുപാട് വൈകും. ഉണരാന്‍ പത്തുമണി കഴിയുമെന്നും താന്‍ എഴുന്നേറ്റാല്‍ കാപ്പി കുടിച്ച് നേരെ ജിമ്മിലേക്ക് പോകുമെന്നും ഉച്ച ഭക്ഷണം കഴിച്ചിട്ടാണ് ഓഫീസിലേക്ക് പോകുന്നതെന്നും ഗൗരി പറയുന്നു.

ഇളയമകന്‍ അബ്രാം സ്‌കൂള്‍ വിട്ട് മൂന്നുമണിക്കാണ് എത്തുന്നത്. അവനൊപ്പം കുറച്ച് സമയമൊക്കെ ചെലവഴിച്ചിട്ടാണ് താന്‍ ഓഫീസിലേക്ക് പോകാറുള്ളതെന്നും ജോലിത്തിരക്കില്ലെങ്കില്‍ രാത്രി 7.30ന് ഒക്കെ വീട്ടിലേക്ക് തിരിച്ചെത്തുമെന്നും പിന്നെ ഫാമിലി ടൈം ആണെന്നും ഗൗരി പറയുന്നു.

Also Read:യഥാര്‍ത്ഥ എന്നെ ആര്‍ക്കും അറിയില്ല, പാവമാണെന്നാണ് പലരും കരുതിയിരിക്കുന്നത്, തുറന്നുപറഞ്ഞ് മീനാക്ഷി

ഗൗരിയാണ് ഷാരൂഖ് ഖാന്റെ മന്നത്ത് എന്ന ബംഗ്ലാവ് ഇന്റീരിയല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളും നോക്കുന്നതിനിടെ ഷാരൂഖ് ഖാനൊപ്പം ബിസിനസ് കാര്യങ്ങളും ഗൗരി നോക്കുന്നുണ്ട്.

Advertisement