അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായ അരങ്ങേറിയത്. ഇപ്പോള്‍ പദ്മ, കമല എന്നീ രണ്ട് പെണ്‍മക്കളുമായി ജീവിതത്തിലും കരിയറിലും തിരക്കിലാണ് താരം.
ഇതിനിടെ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അശ്വതി . പുത്തന്‍ കാര്‍ വാങ്ങിയിരിക്കുകയാണ് താരം.
സ്‌കോഡ സ്ലാവിയയാണ് അശ്വതി വാങ്ങിയത്. മക്കളായ പദ്മയ്ക്കും കമലയ്ക്കും ഒപ്പം എത്തിയാണ് അശ്വതി വാഹനത്തിന്റെ താക്കോല്‍ വാങ്ങിയത്. കൊച്ചയിലെ ഇ വി എം സ്‌കോഡയില്‍ നിന്നാണ് അശ്വതി വാഹനം വാങ്ങിയത്.
ഈ പുതു സൗന്ദര്യത്തിന് വീട്ടിലേക്ക് സ്വാഗതം. എസ്യുവിയുടെ ആരാധകിയാണ് എങ്കിലും ആദ്യ കാഴ്ചയില്‍ തന്നെ ഈ വാഹനം എന്നെ ആകര്‍ഷിച്ചു എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാഹനത്തിന്റെ ഉയര്‍ന്ന മോഡലായ 1.5 ലീറ്റര്‍ സ്‌റ്റൈലാണ് അശ്വതി വാങ്ങിയത്. 19. 13 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഷോറൂം വില.