മലയാളികളുടെ ടെലിവിഷന്‍ രംഗത്തെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ സാന്ത്വനം എന്ന വീട്ടിലെ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ സീരിയല്‍ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പട്ട പരമ്പരയായി മാറുകയായിരുന്നു.
സീരിയല്‍ അവസാനിച്ചപ്പോള്‍ പ്രേക്ഷകരും സങ്കടത്തില്‍ ആയിരുന്നു. വേറിട്ട കഥ തന്നെയാണ് സാന്ത്വനം കാണിച്ചത്. ഇതിലെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മിസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇതിന്റെ രണ്ടാം ഭാഗം വരുന്നുണ്ടോ എന്നാണ് സംശയം. പുറത്തുവന്ന ഒരു ചിത്രമാണ് ഇങ്ങനെ ഒരു സംശയത്തിന് ഇടയാക്കിയത്.
സാന്ത്വനത്തിലെ അപ്പുവിന്റെയും (രക്ഷ ദല്ലു), അഞ്ജലിയുടെയും (ഗോപിക അനില്‍), ശിവന്റെയും (സജിന്‍), കണ്ണന്റെയും (അച്ചു സുഗദ്) ബാലേട്ടന്റെയും (രാജീവ് പരമേശ്വരന്റെയു) ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഫോട്ടോകള്‍ പങ്കുവച്ചത്. നിജിന്‍ വേണുചന്ദ്ര പകര്‍ത്തിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹരിയും ദേവിയും ഒഴികെ എല്ലാവരുമുണ്ട്. റീയൂണിയന്‍ എന്നാണ് എല്ലാവരും ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.
എന്തിന് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു റീയൂണിയന്‍? സാന്ത്വനം സീരിയലിന്റെ രണ്ടാം ഭാഗം വരുന്നുണ്ടോ? എന്നിങ്ങനെ നൂറ് സംശയങ്ങളും ചോദ്യങ്ങളുമാണ് കമന്റ് ബോക്സില്‍.