ഒരു കാലത്ത് തെന്നിന്ത്യന്‍ സൂപ്പര്‍നായകന്മാരുടെ നായികയായി അഭിനയിച്ച താരമാണ് ഐശ്വര്യ ഭാസ്‌കര്‍. നടി ലക്ഷ്്മിയുടെ മകളായ താരം അമ്മയുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലേക്ക് എത്തുന്നത്. സിനിമക്ക് പുറമേ സീരിയലുകളിലും സജീവമാണ് താരം.
ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് കൂടുതലും ഐശ്വര്യയെ കാണുന്നത്. 1989 ല്‍ ഇറങ്ങിയ ഒളിയമ്പുകള്‍ എന്ന ചിത്രത്തില്‍ കൂടിയാണ് ഐശ്വര്യ മലയാള സിനിമയില്‍ അരങ്ങേറുന്നത്. ഫിലിപ്സ് ആന്‍ഡ് തി മങ്കി പെന്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ നടിയും സീരിയല്‍ നിര്‍മ്മാതാവുമായ കുട്ടി പത്മിനി തനിക്ക് സിറിയയില്‍ അഭിനയിച്ചതിന്റെ പേയ്‌മെന്റ് തരാനുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുട്ടി പത്മിനി.
ഐശ്വര്യയ്ക്ക് താന്‍ ഒത്തിരി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അവര്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് തനിക്ക് അറിയില്ലെന്നും തനിക്ക് ആരെന്ത് പറഞ്ഞാലും പ്രശ്‌നമില്ലെന്നും മുത്തശ്ശി മരിച്ചിട്ട് പോലും ഐശ്വര്യ തന്റെ സീരിയലില്‍ അഭിനയിക്കാനെത്തിയിരുന്നുവെന്നും കുട്ടി പത്മിനി പറയുന്നു.
തന്റെ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്കെല്ലാം കറക്ടായി പൈസ കൊടുക്കാറുണ്ട്. അവരൊക്കെ പറയുന്നത് പത്താംതിയ്യതി ശമ്പളം വരുന്നതുകൊണ്ട് ഇഎംഐ അടക്കാന്‍ പറ്റുന്നുണ്ടെന്നാണെന്നും തന്റെ നിര്‍മ്മാണ കമ്പനിയില്‍ ആര്‍ക്കെന്ത് പ്രശ്‌നം വന്നാലും താന്‍ പരിഹരിക്കാന്‍ മുന്നിലുണ്ടാവാറുണ്ടെന്നും കുട്ടിപത്മിനി വ്യക്തമാക്കി.