ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിക്കാന്‍ നാണമില്ലേ; ഗ്രീഷ്മയെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, പിന്നാലെ വിമര്‍ശനം

251

സോഷ്യല്‍ മീഡിയയിലെ താരമാണ് അമല ഷാജി. സമൂഹമാധ്യമങ്ങള്‍ വഴി വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു അമലയുടെ കടന്നുവരവ്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ വീഡിയോ വൈറലായത്. പിന്നാലെ നിരവധി ആരാധകര്‍ അമലയ്ക്ക് ഉണ്ടായി. അമലയുടെ സഹോദരി അമൃത ഷാജിയും സോഷ്യല്‍ മീഡിയ താരമാണ്. 

ഇപ്പോഴിതാ അമലയുടെ അമ്മ ബീന ഷാജിയാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച വിഷയം. മലയാളികള്‍ക്ക് സുപരിചിതയായ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍ ഗ്രീഷ്മ ബോസിനെ ബോഡി ഷെയിം ചെയ്ത് കമന്റ് കുറിച്ചതിന്റെ പേരിലാണ് ബീന ഷാജി സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

Advertisements

കഴിഞ്ഞ ദിവസം ഗ്രീഷ്മ ഒരു മലയാളം പാട്ടിന് ലിപ് സിങ്ക് ചെയ്തുള്ള റീല്‍ വീഡിയോ ചെയ്തിരുന്നു. ആ വീഡിയോയ്ക്കാണ് ഗ്രീഷ്മയെ ബോഡി ഷെയിം ചെയ്തുള്ള കമന്റുമായി അമലയുടെ അമ്മ ബീന ഷാജി എത്തിയത്. ‘നിനക്ക് നാണമില്ലേ… കൗമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിച്ച് കാണിക്കാന്‍’, എന്നായിരുന്നു ബീന ഷാജി കുറിച്ചത്.

ഈ കമന്റ് ഗ്രീഷ്മ തന്നെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി . ഒന്നുമില്ലേലും നാല് മില്യണിലധികം ഫോളോവേഴ്‌സുള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ… ഇത്തിരി ബോധമാകാം ആന്റി എന്നും മറുപടി പറഞ്ഞു. ഇത് വലിയ ചര്‍ച്ചയായതോടെ ബീന ഷാജി കമന്റ് ഡിലീറ്റ് ചെയ്തു. എങ്കിലും ബീന ഷാജിയ്ക്ക് നേരെ വലിയ തരത്തിലുള്ള വിമര്‍ശനം ആണ് വന്നുകൊണ്ടിരിക്കുന്നത്.

Advertisement