വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്ക്രീന്‍ ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രന്. നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രന് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
പ്രമുഖ സംവിധായകന് ലാല്‍ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതില്‍. ഷോയില്‍ പങ്കെടുത്ത പതിനാറ് മത്സരാര്ഥികളില് ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.
തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താന്‍ ലാല്‍ ജോസ് നടത്തിയ റിയാലിറ്റി ഷോയില്‍ ശംഭുവും ദര്‍ശനയുമാണ് വിജയിച്ചത്. അതേ സമയം ഇപ്പോള്‍ അവതാരക ആയും നടിയായും മിനി സ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രന്. പ്രേമലുവാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ മീനാക്ഷിയുടെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തന്റെ പ്രണയങ്ങളെ കുറിച്ചായിരുന്നു മീനാക്ഷിയുടെ തുറന്നുപറച്ചില്‍. ഒരു പ്രണയം തകര്‍ന്നാല്‍ അതേപൊലുള്ള പ്രണയങ്ങളില്‍ താന്‍ വീണ്ടും പെടാറുണ്ടെന്നും അതിന് മാത്രം ഒരു മാറ്റവുമില്ലെന്നും മീനാക്ഷി പറയുന്നു.
Also Read:നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീയാവുക; നസ്രിയ മുതല്‍ ഗീതു മോഹന്‍ദാസ് വരെ
എന്നാല്‍ തനിക്ക് സ്കൂള്‍ കാലത്ത് റിലേഷന്‍ഷിപ്പൊന്നും ഉണ്ടായിട്ടില്ല. താന്‍ 20 വയസ്സ് കഴിഞ്ഞാണ് ആദ്യ റിലേഷന്‍ഷിപ്പിലേക്ക് കടക്കുന്നതെന്നും ജോലി കിട്ടി, പക്വതയൊക്കെ വന്നുവെന്ന് കരുതിയെന്നും ഇനിയൊരു റിലേഷിനിലേക്ക് കടക്കാമെന്നൊക്കെ തീരുമാനിക്കുകയായിരുന്നുവെന്നും മീനാക്ഷി പറയുന്നു.
ഒരു റെഡ് ഫ്ലാഗ് കണ്ടാല്‍ ഹായ് ദാ വരുന്നുവെന്ന രീതിയാണ് തനിക്ക്. എന്നാല്‍ എല്ലാ റിലേഷന്‍ഷിപ്പിലും ബട്ടര്ഫൈ്ലകളൊന്നും പറക്കില്ലെന്നും അടിവയറ്റില്‍ ബട്ടഫ്ലൈ പറക്കാത്ത റിലേഷന്ഷിപ്പുകളുമുണ്ടെന്നും അതാണ് വിജയകരമായി മുന്നോട്ട് പോകുന്നതെന്നും മീനാക്ഷി പറയുന്നു.