ഫുട്ബോളിനോട് ഇത്രയും ഇഷ്ടം ഉണ്ടോ ആദ്വിക്കിന് ? ; മകന്റെ പിറന്നാള്‍ ആഘോഷിച്ച് അജിത്തും ശാലിനിയും

40

കഴിഞ്ഞ ദിവസം ആയിരുന്നു നടന്‍ അജിത്തിന്റെ ശാലിനിയുടെ മകന്‍ ആദ്വിക്കിന്റെ പിറന്നാള്‍. ഇത്തവണത്തെ പിറന്നാള്‍ ഇവര്‍ ശെരിക്കും ആഘോഷമാക്കി. ഇതിന്റെ ചിത്രങ്ങളും ശാലിനി പങ്കുവെച്ചു.
അജിത്തും ഭാര്യ ശാലിനിയും മക്കളായ അനുഷ്‌കയും ആദ്വിക്കും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Advertisements

അതേസമയം ചിത്രത്തിന് പിന്നിലായി ഫുട്ബോള്‍ താരങ്ങളുടെ ഫോട്ടോയും കാണാം. ഇതോടെ ആദ്വിയ്ക്കിന് ഇത്രത്തോളം പ്രിയമാണോ ഫുട്ബോള്‍ എന്ന് നിരവധി പേര്‍ ചോദിച്ചു.

ഫുട്ബോള്‍ താരങ്ങളുടെ ഫോട്ടോയാണ് ബാക്ക് ഗ്രൗണ്ട് ഫുള്‍. മെസ്സിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടുള്ള ടി ഷര്‍ട്ടാണ് ആദ്വിക് പിറന്നാള്‍ ദിനത്തില്‍ ധരിച്ചത്. പോരാത്തതിന് കേക്കിന്റെ ആകൃതിയും ഫുഡ്ബോളിന്റേതാണ്.

ആദ്വിക്കിന്റെ ഫുട്ബോള്‍ ഭ്രമം കണ്ട് കഴിഞ്ഞാല്‍ ആരാധകര്‍ പിന്നെ ശ്രദ്ധിയ്ക്കുന്നത് തീര്‍ച്ചയായും ശാലിനിയെ തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ ഒന്നും സജീവമല്ലാത്ത അജിത്തിന്റെയും ശാലിനിയുടെയും ചിത്രങ്ങള്‍ ഇങ്ങനെയൊക്കെ മാത്രമാണ് ആരാധകര്‍ക്ക് കിട്ടുന്നത്. സ്റ്റൈലന്‍ ലുക്കിലാണ് ചിത്രത്തില്‍ ശാലിനിയെ കാണുന്നത്.

Advertisement