ആഗോള ബോക്‌സ് ഓഫീസില്‍ വെറും 12 ദിവസത്തിനുള്ളില്‍, ഒടുവില്‍ ആ നേട്ടം സ്വന്തമാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്

52

ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ മലയാളത്തിലെ ഏറ്റവും വേഗത്തില്‍ നൂറുകോടി കടന്ന ചിത്രം എന്ന റെക്കോഡ് നേടി. ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രധാന താരവുമായ സൗബിനാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Advertisements

പുതുമ നിറഞ്ഞ കാഴ്ച അനുഭവിപ്പിക്കുന്ന സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോള ബോക്‌സ് ഓഫീസില്‍ വെറും 12 ദിവസത്തിനുള്ളിലാണ് 100 കോടി ക്ലബില്‍ എത്തിയത്. മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍.

അത്രയേറെ വിശ്വസനീയമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്ചായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

അതേസമയം മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ നായകനായ ചിത്രം പുലിമുരുഗനാണ് ആഗോള ബോക്‌സ് ഓഫീസില്‍ ആദ്യമായി 100 കോടി ക്ലബില്‍ എത്തുന്നത്. രണ്ടാമതായി മോഹന്‍ലാലിന്റെ ലൂസിഫറും 100 ക്ലബില്‍ ഇടംനേടി. മലയാളത്തില്‍ നിന്ന് 2018ഉം ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിട്ടുണ്ട്.

 

 

Advertisement