നീ എന്തൊരു ക്യൂട്ടാണ്, എനിക്ക് നിന്നെ പോലെ ഒരു പെണ്‍കുഞ്ഞിനെ തരൂ എന്ന് ഞാന്‍ ദീപികയോട് പറയാറുണ്ട്, രണ്‍വീര്‍ സിംഗിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍, സന്തോഷനിമിഷങ്ങള്‍ ആസ്വദിച്ച് താരദമ്പതികള്‍

52

ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയും മോഡലുമാണ് ദീപിക പദുകോണ്‍. 1986 ജനുവരി 5നാണ് താരത്തിന്റെ ജനനം. പ്രശസ്ത ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായിരുന്ന പ്രകാശ് പദുക്കോണ്‍ ആണ് ദീപികയുടെ പിതാവ്. ദീപിക ജനിച്ചതു വളര്‍ന്നതും ഡെന്മാര്‍ക്കിലാണ്.

Advertisements

ദീപികക്ക് 11 വയസ്സുള്ളപ്പോള്‍ അവരുടെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറിയത്. ബാഡ്മിന്റണില്‍ നേട്ടമുണ്ടാക്കിയ താരം പിന്നീട് മോഡലിംഗ് കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. ദീപിക ആദ്യമായി അഭിനയിച്ചത് കന്നട ചിത്രമായ ഐശ്വര്യയില്‍ ആണ്.

Also Read:അപകടമുണ്ടാവുമെന്ന് തോന്നി, കുഞ്ഞിനെ പിടിക്കാന്‍ ഉറക്കെ വിളിച്ച് പറഞ്ഞു, കണ്ടെയ്‌നറുമായി കാര്‍ കൂട്ടിയിടിച്ചതിന്റെ ഞെട്ടല്‍ മാറാതെ ബഷീര്‍ ബഷിയും കുടുംബവും

പിന്നീട് ഓം ശാന്തി ഓം എന്ന ഷാരൂഖ് ചിത്രത്തിലൂടെ നായികയായി ബോളിവുഡില്‍ അരങ്ങേറിയ ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നടന്‍ രണ്‍വീര്‍ സിങിനെ വിവാഹം ചെയ്ത ശേഷവും താരം കരിയറില്‍ ശക്തയായ തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് ദീപിയുടെയും രണ്‍ബീറിന്റെയും ജീവിതത്തിലെ സന്തോഷ വാര്‍ത്ത പുറത്തുവന്നത്. തങ്ങള്‍ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണെന്ന് പരസ്യമായി പറഞ്ഞിരിക്കുകയാണ് ദീപികയും രണ്‍ബീറും. ഈ സാഹചര്യത്തില്‍ രണ്‍ബീര്‍ നേരത്തെ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read:ആര്‍ത്തവ സമയത്ത് നാമം ചൊല്ലിയിട്ടുണ്ട്, നോണ്‍വെജ് കഴിച്ച് അമ്പലത്തില്‍ പോയിട്ടുണ്ട്, ചെരുപ്പിട്ട് പൊങ്കാലയിട്ടാല്‍ എന്താണ് പ്രശ്‌നം, വിമര്‍ശനങ്ങളില്‍ തുറന്നടിച്ച് നടി ഗൗരി കൃഷ്ണന്‍

തനിക്കൊരു പെണ്‍കുഞ്ഞിനെ വേണം. ഭാര്യ ദീപിക പദുക്കോണിനെ പോലെ തന്നെയുള്ള പെണ്‍കുഞ്ഞിനെയാണ് തനിക്ക് വേണ്ടതെന്നും ദീപിക കുട്ടിക്കാാലത്ത് എന്തൊരു ക്യൂട്ടായിരുന്നുവെന്ന് കുട്ടിക്കാലഫോട്ടോ നോക്കി താന്‍ അവളോട് പറയാറുണ്ടെന്നും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞിരുന്നു.

Advertisement