12 വര്‍ഷത്തെ സൗഹൃദം, റോഷനും ദര്‍ശനയും പ്രണയത്തിലെന്ന് വെളിപ്പെടുത്തല്‍, വീഡിയോ വൈറല്‍

260

മലയാള സിനിമയിലെ യുവതാരങ്ങളാണ് റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും. വ്യത്യസമാര്‍ന്ന അഭിനയമികവിലൂടെ രണ്ടുപേര്‍ക്കും മലയാള സിനിമാരംഗത്ത് ശോഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഒത്തിരി ആരാധകരുള്ള സിനിമാതാരങ്ങളാണ് ദര്‍ശനയും റോഷനും.

Advertisements

ഇപ്പോഴിതാ ഇരുവരുടെയും ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഒരുചടങ്ങില്‍ വെച്ച് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.

Also Read:കല്യാണത്തിന് ഏഴുപവന്റെ താലി വേണോ എന്ന് രാഹുല്‍ അവളോട് ചോദിക്കാറുണ്ടായിരുന്നു, ഞാനും അവള്‍ക്ക് വേണ്ടി ആഭരണങ്ങള്‍ വാങ്ങിവെച്ചിരുന്നു, നെഞ്ചുതകരുന്ന വേദനയില്‍ സുബിയുടെ അമ്മ പറയുന്നു

ഒരാള്‍ ചടങ്ങില്‍ വെച്ച് ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ്. റോഷനെ കുറിച്ചാണ് അയാള്‍ സംസാരിക്കുന്നത്. റോഷന്റെ പാര്‍ട്ണര്‍ തനിക്ക് പ്രിയപ്പെട്ട ഒരാളാണെന്നും അത് ദര്‍ശനയാണെന്നും തന്റെ അടുത്ത കൂട്ടുകാരന്റെ മരുമകളാണെന്നുമാണ് ഇയാള്‍ പറയുന്നത്.

ഈ വീഡിയോ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരൊന്നടങ്കം. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. ഇവര്‍ സീക്രട്ടായി വെച്ച കാര്യം ഇയാള്‍ എന്തിന് വെളിപ്പെടുത്തി എന്നാണ് ഒരാളുടെ കമന്റ്.

Also Read:ആഗോള ബോക്‌സ് ഓഫീസില്‍ 40 കോടി നേടി ടൊവിനോ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും

പ്രണയത്തിലാണെന്ന് റോഷനും ദര്‍ശനയും പറഞ്ഞിട്ടില്ല. പക്ഷേ അവര്‍ തങ്ങളുടെ ബന്ധത്തെ മറച്ചുവെക്കാനും ശ്രമിച്ചിട്ടില്ലെന്നും അവര്‍ അത് പ്രകടിപ്പിച്ചിരുന്നുവെന്നും തങ്ങളുടെ ബന്ധം വെളിപ്പെടുത്തണോ വേണ്ടയോ എന്നത് അവരുടെ കാര്യമാണെന്നും കമന്റുകളുണ്ട്.

Advertisement