കല്യാണം കഴിഞ്ഞോ, അശ്വിന്റെ വീട്ടില്‍ പൊങ്കാലയിട്ട് ദിയ കൃഷ്ണ, വൈറലായി ചിത്രങ്ങള്‍

68

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളും. കുടുംബത്തില്‍ എല്ലാവര്‍ക്കും യൂട്യൂബ് ചാനലുണ്ട്.

Advertisements

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണക്ക് ആരാധകരേറെയാണ്. താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്കുവെക്കാറുണ്ട്. കൃഷ്ണകുമാറിന്റെ മറ്റുള്ള മക്കളില്‍ നിന്നും തികച്ചും വ്യത്യസ്തയാണ് ദിയ എന്ന ഓസി. അടുത്തിടെയായിരുന്നു താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്.

Also Read:ലാലേട്ടന്റെ ലൂസിഫറിനെയും പിന്തള്ളി പ്രേമലു, യുവതാര ചിത്രം യുകെ ബോക്‌സ്ഓഫീസില്‍ രണ്ടാമത്

അടുത്ത സുഹൃത്തായ അശ്വിന്‍ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദിയ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അശ്വിനൊപ്പം ആറ്റുകാല്‍ പൊങ്കാലയിടുന്ന ദിയയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

വളരെ ട്രെഡിഷണല്‍ ലുക്കിലായിരുന്നു ദിയയും അശ്വിനും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സാരിയണിഞ്ഞായിരുന്നു ദിയ പൊങ്കാലയിട്ടത്. അശ്വിന്റെ വീട്ടിലായിരുന്നു ഇരുവരും പൊങ്കാലയിട്ടത്. ദിയയുടെയും അശ്വിന്റെയും പൊങ്കാല വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Also Read:ക്യാമറ മുകളില്‍ വെച്ചാണ് വീഡിയോ എടുക്കുന്നത്, കഴിഞ്ഞ ദിവസം ഒരു പ്രമുഖ നടിയുടെ വീഡിയോ കണ്ടു, അതില്‍ അവരുടെ തല മാത്രം ഇല്ലായിരുന്നു, പ്രതികരിച്ച് മീനാക്ഷി രവീന്ദ്രന്‍

നിരവധി പേരാണ് കമന്റ് ചെയ്തത്. പുതുതായി കല്യാണം കഴിച്ച നവമിധുനങ്ങളെ പോലെയുണ്ട് കാണാന്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. രണ്ടുപേരും അടിപൊളി ജോഡിയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Advertisement