റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്ന് 2023ല്‍ പുറത്തിറങ്ങിയ ഒരു ഇന്ത്യന്‍ മലയാളം ക്രൈം ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ് . ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട് , ശബരീഷ് വര്‍മ്മ , കിഷോര്‍ , വിജയരാഘവന്‍ എന്നിവരും അഭിനയിച്ചു. ചിത്രം വന്‍ വിജയം ആയി തീര്‍ന്നു .
ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോള്‍ യഥാര്‍ത്ഥ കണ്ണൂര്‍ സ്‌ക്വാഡിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
കഴിഞ്ഞ ദിവസം കാതല്‍ ദ കോര്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളുടെ സക്‌സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്നുള്ളതാണ് ഫോട്ടോ. റിയല്‍ ആന്‍ഡ് റീല്‍ കണ്ണൂര്‍ സ്‌ക്വാഡുകള്‍ ഒറ്റ ഫ്രെയിമില്‍ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ഫോട്ടോ പങ്കുവച്ചത്. ഇവര്‍ക്ക് ഉപഹാരവും മമ്മൂട്ടി കമ്പനി സമ്മാനിച്ചിരുന്നു. മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ചിത്രത്തെയും ടീമിനെയും പ്രശംസിച്ച് കൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തിയത്.
അതേസമയം മുന്‍ കണ്ണൂര്‍ എസ്പി എസ്. ശ്രീജിത്ത് ഐപിഎസ് രൂപീകരിച്ച ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘത്തിന്റെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്