സമാധാനമാണ് പ്രധാനം, നിലപാടുകള്‍ എടുക്കാതിരുന്നാല്‍ ആ ഉറക്കം കിട്ടിയെന്ന് വരില്ല; രമ്യാ നമ്പീശന്‍

67

തെന്നിന്ത്യന്‍ സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ നടിയായും ഗായികയായും തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് രമ്യാ നമ്പീശന്‍. ജയറാമിന്റെ നായികയായി എത്തിയ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. നടി എന്നതില്‍ ഉപരി മികച്ച ഒരു ഗായികയും നര്‍ത്തര്‍ത്തകിയും മോഡലും കൂടിയാണ് രമ്യാ നമ്പീശന്‍.

Advertisements

ഇപ്പോള്‍ താരം അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കരിയറിലും ജീവിതത്തിലും നേരിട്ട പ്രതിസന്ധികളെ കുറിച്ച് നടി വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തുടക്കത്തില്‍ പ്രായത്തിന്റെതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനാല്‍ തന്നെ വിമര്‍ശനങ്ങളില്‍ ഭയന്നിരുന്നു. എന്നാല്‍ അത് നല്ലതാണ് അന്ന് അതില്ലായിരുന്നെങ്കില്‍ താന്‍ ഇങ്ങനെ മാറില്ലായിരുന്നു. സിനിമയില്‍ ആണെങ്കിലും പാട്ടിലാണെങ്കിലും കിട്ടിയ അവസരങ്ങള്‍ നന്നായി ഉപയോഗിച്ചു. വ്യക്തിയെന്ന നിലയിലും നടിയെന്ന നിലയിലും ഇരുപത് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സംതൃപ്തയാണ്.

also read
ജിഷിനുമായി വേര്‍പിരിഞ്ഞ വരദ ലിവിങ് ടുഗെദറില്‍, വാര്‍ത്തകളിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് താരം
നാല് ഭാഷകളില്‍ മികച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം നല്ല സിനിമകളുടെ ഭാഗമായി കുടുംബം നല്‍കിയ പിന്തുണ പോലെ എനിക്കവരെയും പിന്തുണയ്ക്കാനായി. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് രമ്യ ഉദ്ദേശിച്ച രീതിയില്‍ വിജയിച്ചില്ലെന്ന് തോന്നുണ്ടെങ്കില്‍ അതവരുടെ മാത്രം പ്രശ്നമാണെന്നും രമ്യ പറഞ്ഞു.
വന്‍ വീഴ്ചകള്‍ വരുമ്പോള്‍ അത് എങ്ങനെ പറ്റിയെന്ന് ചിന്തിക്കാറുണ്ട്. ഇത്തരം കാര്യങ്ങളില്‍ വിഷമം തോന്നതിരിക്കാന്‍ ഞാന്‍ അമാനുഷികയല്ല. സങ്കടം അനുഭവിച്ച് തന്നെ മുന്നോട്ട് പോകും. എല്ലാവരും കരയുകയും വിഷമിക്കുകയുമൊക്കെ ചെയ്യും. അതിന്റെ ദൈര്‍ഘ്യം വ്യത്യസ്തമാകുന്നതേയുള്ളു രമ്യ പറഞ്ഞു.

നിലപാട് എടുത്താല്‍ പിന്നെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി ചിന്തിക്കരുത്. നല്ലത് വന്നാലും മോശം വന്നാലും ഉള്‍കൊള്ളണം. ഒരാളെ അയാളുടെ നിലപാടുകളുടെ പേരില്‍ തൊഴിലിടത്തില്‍ ബുദ്ധിമുട്ടിക്കുന്നത് നല്ല പ്രവണതയല്ല. ഞാനത് അതിജീവിക്കും. മറ്റൊരാള്‍ക്ക് അങ്ങനെയാകണമെന്നില്ല. എന്നെ സംബന്ധിച്ച് സമാധാനമാണ് പ്രധാനം. കിടന്നാല്‍ സുഖമായി ഉറങ്ങണം. നിലപാടുകള്‍ എടുക്കാതിരുന്നാല്‍ ആ ഉറക്കം കിട്ടിയെന്ന് വരില്ല രമ്യ വ്യക്തമാക്കുന്നു.

 

Advertisement