വിളിച്ചത് മമ്മൂക്കയുടെ ചിത്രത്തിലെ നായികയായി, എന്നാല്‍ ഒരു തവണ പോലും അദ്ദേഹത്തെ നേരില്‍ കാണാന്‍ കഴിഞ്ഞില്ല, അനുഭവം തുറന്നുപറഞ്ഞ് ശിവദ

46

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി ശിവദ. ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സ് കീഴടക്കിയത്.

Advertisements

നിരവധി തമിഴ് ചിത്രങ്ങളിലും താരം നായികാ വേഷമണിഞ്ഞിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ സിനിമയില്‍ എത്തിയത്. അതേ സമയം മഴ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ്, താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്.

Also Read:ഇതൊക്കെ ലാലേട്ടന്‍ മുമ്പേ കണ്ടതാ, മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗുണ കേവ്‌സില്‍ ചിത്രീകരിച്ച മോഹല്‍ലാല്‍ ചിത്രം ഇതാണ്, സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ച

രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കേരള കഫെ എന്ന ചിത്രത്തിലും ശിവദ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. താരരാജാവ് മമ്മൂട്ടിയും നിരവധി യുവാതാരങ്ങളും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കേരള കഫെയെ കുറിച്ച് ശിവദ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

മമ്മൂക്കയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലായിരുന്നു അപ്പോള്‍ താന്‍. എന്നാല്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്ന താന്‍ അദ്ദേഹത്തെ ഒരു തവണ പോലും കണ്ടില്ലെന്നും താന്‍ ശ്രീനിവാസന്‍ സാറിന്റെ കൂടെയായിരുന്നു അഭിനയിച്ചതെന്നും ശിവദ പറയുന്നു.

Also Read:ഇതൊക്കെ ലാലേട്ടന്‍ മുമ്പേ കണ്ടതാ, മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗുണ കേവ്‌സില്‍ ചിത്രീകരിച്ച മോഹല്‍ലാല്‍ ചിത്രം ഇതാണ്, സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ച

എന്നാലും മമ്മൂക്കയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു താന്‍. രണ്ട് ദിവസം മാത്രമേ തനിക്ക് ഷൂട്ടുണ്ടായിരുന്നുള്ളൂവെന്നും എന്നാലും ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നും ശിവദ പറയുന്നു.

Advertisement