ഇതൊക്കെ ലാലേട്ടന്‍ മുമ്പേ കണ്ടതാ, മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗുണ കേവ്‌സില്‍ ചിത്രീകരിച്ച മോഹല്‍ലാല്‍ ചിത്രം ഇതാണ്, സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ച

98

കഴിഞ്ഞ ദിവസമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തിയ്യേറ്ററുകളിലെത്തിയത്. റിലീസ് ദിവസം തന്നെ ഗംഭീര പ്രതികരണമാണ് ചിത്രം നേടിയത്. യുവ താരനിര അണിനിരന്ന ചിത്രം ഓപ്പണിംഗ് ദിനത്തില്‍ 3 കോടിയിലേറെ കളക്ഷനാണ് കേരളത്തില്‍ നിന്നും നേടിയത്.

Advertisements

ആഗോള തലത്തില്‍ 7കോടി ബോക്‌സോഫീസ് കളക്ഷനാണ് ചിത്രം നേടിയത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും വന്‍ ഹിറ്റായിരുന്നു. അതില്‍ പറയുന്ന മഞ്ഞുമ്മല്‍ ടീം അകപ്പെട്ടുപോയ ഗുണ കേവ്‌സും സിനിമാാസ്വാദകരുടെ ചര്‍ച്ചകളില്‍ ഇടംനേടിയിരുന്നു.

Also Read:ഞങ്ങളുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു, ആനിയെയും കൊണ്ട് നേരെ ഒളിച്ചോടിപ്പോയത് സ്‌റ്റേജ് ഷോയ്ക്ക്, പ്രണയവാവിഹത്തെ കുറിച്ച് മനസ്സുതുറന്ന് ശശാങ്കന്‍

1992ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ഗുണ ചിത്രീകരിച്ചതിന് പിന്നാലെയാണ് ഈ സ്ഥലത്തിന് ഗുണ കേവ്‌സ് എന്ന് അറിയപ്പെട്ട് തുടങ്ങിയത്. ഡെവിള്‍ കിച്ചന്‍ എന്നായിരുന്നു ആദ്യം ഈ സ്ഥലത്തിന്റെ പേര്. കണ്‍മണി അന്‍പോട് കാതലന്‍ എന്ന ഗാനം ഇവിടെ വെച്ചായിരുന്നു ചിത്രീകരിച്ചത്.

ഗുണ തിയ്യേറ്ററിലെത്തിയതിന് പിന്നാലെ ഗുണ ഗുഹയും ശ്രദ്ധനേടിത്തുടങ്ങി. ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് തിയ്യേറ്ററുകളിലെത്തിയതിന് പിന്നാലെ ഗുണ കേവ്‌സില്‍ വെച്ച് ചിത്രീകരിച്ച മറ്റൊരു ചിത്രവും ചര്‍ച്ചയാവുകയാണ്. മോഹന്‍ലാല്‍ നായകനായ ശിക്കാറാണ് ഇവിടെ വെച്ച് ചിത്രീകരിച്ചത്.

Also Read:101 കോടി ഉറപ്പ് ; ‘ടര്‍ബോ’ ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

2010ല്‍ എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ശിക്കാറിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത് ഗുണ കേവ്‌സില്‍ വെച്ചായിരുന്നു. മോഹന്‍ലാലിന്റെ മകളായി അഭിനയിക്കുന്ന അനന്യയെ തട്ടിക്കൊണ്ടുപോകുന്ന രംഗമായിരുന്നു അത്. ഗുണ കേവ്‌സ് കൈടൈക്കനാല്‍ ടൗണിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്.

Advertisement