നടന്‍ കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്

165

സീരിയല്‍ നടന്‍ കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്. സീരിയല്‍ ഷൂട്ട് കഴിഞ്ഞ് മടങ്ങി പോകവെയാണ് കാര്‍ത്തിക്കിനെ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് തട്ടിയത്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടം. നാട്ടുകാര്‍ ചേര്‍ന്നാണ് കാര്‍ത്തിക്കിനെ ആശുപത്രിയില്‍ എത്തിച്ചത്.

Advertisements

അപകടത്തില്‍ തലയ്ക്കും കാലിനും കാര്‍ത്തിക്കിനു പരിക്കേറ്റു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് രണ്ട് ശാസ്ത്രക്രിയകളും നടത്തി. മുഖത്തെ പരിക്കിനെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി നടത്തി. തുടര്‍ന്നുള്ള ചികിത്സ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടത്തും. കാര്‍ത്തിക തന്നെയാണ് ഇതേക്കുറിച്ച് പറഞ്ഞത്.

തല്‍ക്കാലം പരമ്പരയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും അതില്‍ തനിക്ക് സങ്കടം ഉണ്ടെന്ന് കാര്‍ത്തിക് പറഞ്ഞു. അതേസമയം മൗനരാഗം എന്ന പരമ്പരയില്‍ ബൈജു എന്ന കോമഡി കഥാപാത്രത്തെയാണ് കാര്‍ത്തിക് പ്രസാദ് അവതരിപ്പിച്ചത്. ഇദ്ദേഹം 20 ഓളം വര്‍ഷങ്ങളായി സിനിമ സീരിയല്‍ രംഗത്തുണ്ട്. എന്നാല്‍ മൗനരാഗത്തില്‍ എത്തിയതോടെയാണ് കാര്‍ത്തിക് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് .

 

Advertisement