1974ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. അറുപതിലധികം സിനിമകളില്‍ താരം എത്തിയിട്ടുണ്ട്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരന്‍.
ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം അടുത്തിടെയാണ് വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്. അടുത്തിടെ പൃഥ്വിരാജിന്റെ ആയി പുറത്തിറങ്ങിയ കടുവ എന്ന സിനിമയില്‍ മല്ലികാ സുകുമാരന്റെ ശബ്ദ സാന്നിധ്യമുണ്ടായിരുന്നു.
നടി സീമയ്ക്കാണ് മല്ലിക തന്റെ ശബ്ദം നല്‍കിയത്. ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മികച്ച അഭിനയത്തിന് താരത്തെ തേടി നിരവധി അവാര്‍ഡുകള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. പ്രായത്തെ മറികടന്നുള്ള അഭിനയവും, സംസാരവും, ആര്‍ജ്ജവ ബോധവും എല്ലാം ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സുകുമാരനെ കുറിച്ച് മല്ലിക പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ആദ്യം വിവാഹം ചെയ്തത് ജഗതിയെയായിരുന്നു. വീട്ടുകാരെ ധിക്കരിച്ചുകൊണ്ടായിരുന്നു ആ വിവാഹമെന്നും എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ലെന്നും പിന്നീട് വീട്ടുകാരുടെ അടുക്കലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും മല്ലിക പറയുന്നു.
അങ്ങനെ മദിരാശിയില്‍ തുടരേണ്ടി വന്നു. അപ്പോള്‍ തനിക്ക് ദൈവ തുല്യനായി വന്നയാളായിരുന്നു സുകുവേട്ടനെന്നും തനിക്ക് ഇന്നും ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതായി തോന്നുന്ന രംഗം സുകുവേട്ടന്‍ തന്റെ ജീവിതത്തിലേക്ക് വന്നതാണെന്നും മല്ലിക പറയുന്നു.
നിഴലേ നീ സാക്ഷി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു സുകുവേട്ടന്‍ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് തന്നോട് പറഞ്ഞതെന്നും വീട്ടില്‍ പോയി അച്ഛനോടും അമ്മയോടും ചോദിച്ചിട്ട് മതി വിവാഹമെന്നും സുകുവേട്ടന്‍ പറഞ്ഞുവെന്നും അപ്പോള്‍ തനിക്ക് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുവെന്നും മല്ലിക പറയുന്നു.