ഈ അടുത്തായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെ വിവാഹം കഴിഞ്ഞത്. വലിയ ആഘോഷത്തോടുകൂടി നടത്തിയ വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കുചേര്‍ന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
വിവാഹ ശേഷമുള്ള തങ്ങളുടെ കിടിലന്‍ ഫോട്ടോസും ഈ ദമ്പതികള്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഹണിമൂണിലാണ് ഇരുവരും. നേപ്പാളിലാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാനായി പോയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.
തങ്ങളുടെ പ്രണയകഥ ജിപി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ തുറന്നുപറഞ്ഞിരുന്നു. വിവാഹാലോചന വരുന്നതിന് മുമ്പേ തങ്ങള്‍ പലപ്പോഴും കണ്ടിരുന്നുവെന്നും എന്നാല്‍ പരിചയപ്പെട്ടിരുന്നില്ലെന്നും ജിപിയും ഗോപികയും പറഞ്ഞിരുന്നു.
ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആദ്യമായി കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ജിപിയും ഗോപികയും. ജിപി കാണാന്‍ വരുന്നുണ്ടെന്ന കാര്യം ഒരാഴ്ച മുന്നേയാണ് വല്യമ്മ തന്നോട് പറഞ്ഞതെന്നും ചേട്ടന്‍ വിളിച്ചപ്പോള്‍ താന്‍ ചെന്നൈയിലായിരുന്നുവെന്നും അങ്ങോട്ടേക്ക് വരട്ടെയെന്ന് ചോദിച്ചപ്പോള്‍ താന്‍ ഓകെ പറഞ്ഞുവെന്നും ഗോപിക പറയുന്നു.
മേമയെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു ആ കണ്ടുമുട്ടല്‍. ഹോട്ടലില്‍ വെച്ച് കാണാമെന്ന് പറഞ്ഞപ്പോള്‍ ഗോപിക പറഞ്ഞത് ക്ഷേത്രത്തില്‍ വെച്ച് കാണാമെന്നായിരുന്നുവെന്നും അത് തനിക്ക് ഇഷ്ടമായി എന്നും ആദ്യ കാഴ്ചയില്‍ പ്രണയമൊന്നും തോന്നിയിരുന്നില്ലെന്നും വിവാഹിതരാവണോ എന്നുവരെ സംശയത്തിലായിരുന്നു തങ്ങെളെന്നും ജിപി പറയുന്നു.
ഒന്നുപരിചയപ്പെട്ട് കുറച്ച് നാള്‍ സംസാരിക്കാമെന്ന് കരുതി. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് ഏട്ടനെ വിവാഹം കഴിക്കാമെന്ന് മനസ്സിലായതെന്നും താന്‍ വിചാരിച്ച പോലെ ഒരാളാണ് ചേട്ടനെന്നും ഗോപിക പറയുന്നു.