ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്നതിന് ശേഷം മിനിസ്‌ക്രീനിൽ നായികയായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഡോ. ഗോപിക അനിൽ. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഗോപിക അനിൽ എന്ന പേരിനേക്കാൾ സുപരിചിതം അഞ്ജലി എന്ന പേരായിരിക്കും. സ്വാന്തനത്തിലെ അഞ്ജലി എന്ന താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
ഈ അടുത്തായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷവും തന്റെ ഫോട്ടോ പങ്കുവെച്ച് താരം എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു പഴയ അഭിമുഖത്തിൽ ഗോപിക തന്റെ ഇഷ്ടങ്ങളെ കുറിച്ചും ബിഗ്ബോസ് പ്രവേശനത്തെ കുറിച്ചും പറഞ്ഞിരിക്കുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘ബിഗ്ബോസിലേക്ക് വിളിച്ചാൽ ഞാൻ പോകില്ല. വേറെ ഒന്നും കൊണ്ടല്ല, എനിക്ക് എന്റെ ഫാമിലിയെ വിട്ടിട്ട് അത്രയും ദിവസം ഫോണിൽ പോലും കോൺടാക്ട് ചെയ്യാതെ നിൽക്കണ്ടേ അത് പറ്റില്ല. ആ ഒരു കാരണം മാത്രമാണ്. ഞാൻ എവിടെ ആയാലും ഡെയിലി മൂന്നാലു തവണ വീട്ടിലേക്ക് വിളിക്കും. മെസേജെങ്കിലും ചെയ്യും വിളിക്കാൻ പറ്റിയില്ലെങ്കിൽ ഇതൊന്നും ഇല്ലാതെ എനിക്ക് പറ്റില്ല. ഞാൻ ഒരു ടിപ്പിക്കൽ ഫാമിലി ഗേൾ ആണ് ഗോപിക പറഞ്ഞു.