ഒരുകാലത്ത് മലയാളത്തിൽ അടക്കം നിരവധി സിനിമകളിൽ ആടി തകർത്ത നടിയാണ് രംഭ. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് മാറിനിന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് നടി എത്താറുണ്ട്. ഇപ്പോഴിതാ മൂത്ത മകൾക്കൊപ്പം ഉള്ള ചിത്രങ്ങളാണ് രംഭ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.
കണ്ണെടുക്കാൻ തോന്നാത്ത വിദം മനോഹരമാണ് ചിത്രങ്ങൾ. ‘എന്റെ മാലാഖ’ എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. ശരിക്കും മാലാഖയെ പോലെ തന്നെയുണ്ട്, അമ്മയുടെ അതേ സൗന്ദര്യം, ക്യൂട്ട് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം മൂന്ന് മക്കളാണ് രംഭയ്ക്ക് ഉള്ളത്. രണ്ട് പെണ്ണ് ഒരു ആണും. ഇടയ്ക്കിടെ തന്റെ മക്കളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്. ഇനി എന്നാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്ന ചോദ്യം പ്രേക്ഷകർ ചോദിക്കുന്നുണ്ട്. നടിയുടെ തിരിച്ചുവരവ് ആരാധകർ ഒരുപാട് ആഗ്രഹിക്കുന്നു.