ഹണിമൂണിന് ബാംഗ്ലൂരിലേക്ക് ആണോ പോയത്; കിടിലന്‍ ഫോട്ടോ പങ്കുവെച്ച് ഗോപിക അനില്‍

95

ഈ അടുത്തായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെ വിവാഹം കഴിഞ്ഞത്. വലിയ ആഘോഷത്തോടുകൂടി നടത്തിയ വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കുചേര്‍ന്നു. വിവാഹ ശേഷമുള്ള തങ്ങളുടെ കിടിലന്‍ ഫോട്ടോസും ഈ ദമ്പതികള്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.

Advertisements

ഇതില്‍ കൂടുതലും കുടുംബത്തിനൊപ്പം ഉള്ള ഫോട്ടോസ് ആണ് ഇവര്‍ ഷെയര്‍ ചെയ്യുന്നത്. റൊമാന്റിക് ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇനി മുന്നോട്ടുള്ള സന്തോഷകരമായ നാളുകളെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ചിത്രമാണ് ഗോപിക ഏറ്റവും ഒടുവില്‍ പങ്കുവെച്ചത്. അതേസമയം ഗോപികയും ജിപിയും ഇപ്പോള്‍ ബാംഗ്ലൂരിലാണ് ഉള്ളത്.

ഒരു ഫാമിലി ഫംഗ്ഷന്‍ അറ്റന്‍ഡ് ചെയ്യാനായി പോയതാണ് ഇവര്‍ എന്ന് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ഹണിമൂണിന് പോയത് ബാംഗ്ലൂരിലേക്ക് ആണോ എന്നും ആരാധകര്‍ ചോദിക്കുന്നു. എന്തായാലും നല്ല കിടിലന്‍ കളര്‍ഫുള്‍ ഫോട്ടോസ് ആണ് ഇപ്പോള്‍ ഇവര്‍ പുറത്തുവിട്ടത്.

 

 

Advertisement