ഇത് അച്ഛന്റെ മകന്‍ തന്നെ, മോഹന്‍ലാലിനെ പോലെ കള്ള് കുടിച്ച് പ്രണവ്

52

സിനിമ പ്രേമികൾ ആഘോഷമാക്കിയ ചിത്രമായിരുന്നു ഹൃദയം. ഇതേ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിച്ചെത്തുന്ന മറ്റൊരു സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൻറെ ടീസറിന് വൻ സ്വീകരണമാണ് ലഭിച്ചത്. പ്രണവ് മോഹൻലാലും സിനിമയിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

അതേസമയം പുറത്തുവന്ന ടീസർ കണ്ട് ഇതിലെ പ്രണവിന്റെ ചില പ്രകടനങ്ങൾ മോഹൻലാലിന് തുല്യമാണെന്ന് ആരാധകർ പറയുന്നത്. പ്രത്യേകിച്ച് ഇതിൽ പ്രണവ് കള്ളുകുടിക്കുന്ന ഒരു സീൻ ഉണ്ട്. ഇത് കാണുമ്പോൾ അയാൾ കഥ എഴുതുകയാണ് എന്ന സിനിമയിൽ മോഹൻലാൽ കള്ളുകുടിക്കുന്നത് പോലെയുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. 

Advertisements

എന്നാൽ ഇതിനിടെ ചില നെഗറ്റീവ് കമന്റുകളും ഇതിന് താഴെ വന്നിട്ടുണ്ട്. പ്രണവ് കഷ്ടപ്പെട്ട് മോഹൻലാലിനെ പഠിക്കുകയാണെന്ന് ചിലർ പറഞ്ഞത്. ഇതിനുള്ള മറുപടി ആരാധകർ തന്നെ കൊടുക്കുകയും ചെയ്തിട്ടുണ്ട്.

‘അയാളുടെ മാനറിസതിൽ സ്വന്തം അച്ഛൻ കയറി വരുന്നതിൽ എന്ത് അസ്വാഭാവികത..? അതൊക്കെ തോന്നൽ ആണ്.. ഒരേ ജീൻ ചില ബിഹേവിയർ ഒരേ പോലെ ആകും അല്ലാതെ പോസ്റ്റിൽ പറഞ്ഞത് പോലെ അല്ല, അതെന്തിനാ കഷ്ടപെടു മോഹൻലാലിനു പഠിക്കുന്നത്. അത് മോഹൻലാലിന്റെ മോൻ ആണ് അപ്പോ അപ്പന്റെ സ്വഭാവങ്ങൾ മോനും കാണും ,

ഇതിപ്പോ പണ്ട് ഷമി തിലകനോട് ഒരു ആരാധകൻ ചോദിച്ചത് പോലെ ഉണ്ട്. തങ്ങൾക്കു തിലകന്റെ ആ അഭിനയരീതി ഉണ്ട് പല ഭാഗത്തും തിലകൻ ആയി തോന്നുന്നു. അതിനു ഷമി തിലകൻ കൊടുത്ത മറുപടി ഉണ്ട് കാരണം അത് എന്റെ അച്ഛൻ ആണ്’, എന്നിങ്ങനെയാണ് ആ കമന്റുകൾ.

 

Advertisement