ഒന്നും പ്രതീക്ഷിച്ചല്ല സിനിമയില്‍ വന്നത്, എന്നെ വഴിയില്‍ ഇട്ടിട്ട് പോയിക്കളയരുത്, പ്രേക്ഷകരോട് മമ്മൂട്ടി പറയുന്നു

51

മലയാള സിനിമയിലെ താരാരാജാവാണ് മമ്മൂക്ക. ഇതിനോടകം ഒത്തിരി സിനിമകള്‍ അഭിനയിച്ച് ഹിറ്റാക്കിയ മമ്മൂട്ടിയുടെ അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വന്‍വിജയമാണ് നേടിയത്. ഈ ലിസ്റ്റില്‍ അതിഥി വേഷത്തില്‍ എത്തിയ ഓസ്ലറും ഉള്‍പ്പെടുന്നുണ്ട്.

Advertisements

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. ഒരു സൂപ്പര്‍ താരം എന്നതിലുപരിയായി നല്ലൊരു വ്യക്തി കൂടിയാണ് മമ്മൂക്ക. ഇപ്പോഴിതാ സിനിമയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ ആഗ്രഹമെന്നത് സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണെന്ന് മമ്മൂട്ടി പറയുന്നു.

Also Read:പലരും കുത്തി ചോദിക്കാറുണ്ട്, മക്കളില്ലാത്തത് ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല, കുട്ടികള്‍ വേണോ വേണ്ടയോ എന്നത് ദമ്പതികളും തീരുമാനം, തുറന്നടിച്ച് ദീപ്തിയും വിധു പ്രതാപും

ഇന്ന് കാണുന്നത് ഒന്നും പ്രതീക്ഷിച്ചിട്ടല്ല താന്‍ സിനിമയിലേക്ക് വന്നത്. താന്‍ സിനിമ മാത്രമാണ് പ്രതീക്ഷിച്ചതെന്നും തനിക്ക് സിനിമയെ മാത്രമാണ് ഇഷ്ടമെന്നും തനിക്ക് സിനിമയക്കൊപ്പം കിട്ടുന്നതെല്ലാം ബോണസാണെന്നും അതിനെ കുറിച്ചൊന്നും ആലോചിക്കാതെയാണ് താന്‍ അഭിനയിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

ഇത്രയും കാലം താന്‍ അങ്ങനെയായിരുന്നു ചെയ്തത്. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും പ്രേക്ഷകര്‍ എല്ലാവരും തനിക്കൊപ്പം ഉണ്ടാവണമെന്നും തന്നെ വഴിയില്‍ ഇട്ടിട്ട് പോയിക്കളയരുതെന്നും മമ്മൂട്ടി തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാാടിയില്‍ പറഞ്ഞു.

Also Read:രമയുടെ കോളര്‍ ട്യൂണ്‍ പോലും ആ പാട്ടായിരുന്നു, ഇപ്പോള്‍ അത് കേള്‍ക്കുമ്പോള്‍ മനസ്സിലൊരു വിങ്ങലാണ്, രമയുടെ മുഖം മനസ്സിലേക്ക് വരും, വേദനയോടെ ജഗദീഷ് പറയുന്നു

ഭ്രമയുഗമാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Advertisement