രമയുടെ കോളര്‍ ട്യൂണ്‍ പോലും ആ പാട്ടായിരുന്നു, ഇപ്പോള്‍ അത് കേള്‍ക്കുമ്പോള്‍ മനസ്സിലൊരു വിങ്ങലാണ്, രമയുടെ മുഖം മനസ്സിലേക്ക് വരും, വേദനയോടെ ജഗദീഷ് പറയുന്നു

219

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമഡി, വില്ലന്‍ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീന്‍ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.

Advertisements

ഒരു കോളേജ് അധ്യാപകന്‍ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടന്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജഗദീഷ്.

Also Read:മുകളില്‍ ക്യാമറ വെച്ച് എന്റെ സ്വകാര്യ ഭാഗ്യങ്ങള്‍ ഷൂട്ട് ചെയ്തു, വൃത്തികെട്ട തലക്കെട്ടും വെച്ച് പ്രചരിപ്പിച്ചു, രൂക്ഷവിമര്‍ശനവുമായി മീനാക്ഷി രവീന്ദ്രന്‍

കഴിഞ്ഞ വര്‍ഷമായിരുന്നു ജഗദീഷിന്റെ ഭാര്യ രമ വിടവാങ്ങിയത്. പലപ്പോഴും പല വേദികളിലും വെച്ച് ജഗദീഷ് തന്റെ ഭാര്യയെ കുറിച്ച് വാചാലനാവാറുണ്ട്. എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന രണ്ടുപേരായിരുന്നു തങ്ങളെന്നും എന്നാല്‍ ഒത്തൊരുമയോടെ കഴിയുന്നവരായിരുന്നുവെന്നും മക്കള്‍ ഡോക്ടര്‍മാരായതില്‍ മുഴുവന്‍ ക്രേഡിറ്റും രമയ്ക്കാണെന്നും ജഗദീഷ് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ രമയുടെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. നല്ലൊരു പാട്ട് ആസ്വാദകയായിരുന്നു രമയെന്നും ഗായിക ചിത്രയാണ് രമയുടെ ഏറ്റവും ഇഷ്ടപ്പെട്ട പാ്ട്ടുകാരിയെന്നും കാതില്‍ തേന്മഴയായി എന്ന ചിത്രയുടെ പാട്ടായിരുന്നു രമയുടെ കോളര്‍ ട്യൂണ്‍ എന്നും ജഗദീഷ് പറയുന്നു.

Also Read:ഏഴുമാസത്തെ പരിചയം, പക്ഷേ വര്‍ഷങ്ങളായി അടുപ്പമുള്ളതുപോലെ തോന്നും, ഒടുവില്‍ ഭാവി വരനെ പരിചയപ്പെടുത്തി നടിഹരിത നായര്‍, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

ആപാട്ട് തനിക്കും ഇഷ്ടമാണ്. പക്ഷേ അതിനേക്കാളുപരിയായി അതുകേള്‍ക്കുമ്പോള്‍ തനിക്കൊരു നൊമ്പരമാണെന്നും രമയുടെ മുഖമാണ് അത് കേള്‍ക്കുമ്പോള്‍ തന്റെ മനസ്സിലേക്ക് ഓടിയെത്തുന്നതെന്നും നമ്മളെ സംഗീതത്തിന് വേറെയൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നും ജഗദീഷ് പറയുന്നു.

Advertisement