ജനകോടി മനസ് കീഴടക്കിയ ഡെറിക് പുതിയ ഒരു ചരിത്രംകൂടി കുറിക്കുന്നു

36

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’. ഈ വര്‍ഷത്തെ വന്‍ വിജയ ചിത്രങ്ങളില്‍ ഒന്നാണ് മമ്മൂട്ടിയുടെ ഈ സ്റ്റൈലന്‍ പടം. റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ചിത്രം വീണ്ടും ചരിത്രം തിരുത്തുകയാണ്.

Advertisements

റംസാന്‍ റിലീസായി ജൂണ്‍ 16ന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ദ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി പാടൂര്‍ ആണ്. പുലിമുരുകന് ശേഷം ഏറ്റവും അധികം കളക്ഷന്‍ നേടിയ മലയാള ചിത്രമായി മാറിയ സിനിമ നിര്‍മിച്ചിരിക്കുന്നത് ടിഎല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ്.

ഇപ്പോഴിതാ, അബ്രഹാമിന്റെ സന്തതികള്‍ ചരിത്ര വിജയത്തിലേയ്ക്ക് കുതിക്കുന്നു. കേരളത്തില്‍ മാത്രം 16950 ഷോ പൂര്‍ത്തിയാക്കിയതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ലോകമൊട്ടാകെ ചിത്രം 22,000 ഷോയും പൂര്‍ത്തീകരിച്ചു.

സിനിമ എഴുപത്തിയഞ്ചാം ദിനത്തിലേയ്ക്ക് കടക്കമ്പോഴും പല തിയറ്ററുകളിലും ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് അബ്രഹാമിന് ലഭിച്ചത്. ഡെറിക് അബ്രഹം എന്ന പൊലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

റിലീസ് ചെയ്ത് ആദ്യ വാരം മുതല്‍ ഇപ്പോഴും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റീലീസ് ദിവസം സെക്കന്‍ഡ് ഷോ യ്ക്ക് ശേഷം 60 പ്രദര്‍ശനങ്ങള്‍ കൂടി നടത്തേണ്ടി വന്നിരുന്നു. അത്രത്തോളം ജനപ്രീതിയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

Advertisement