ഭര്‍ത്താവിന്റേത് ആദ്യ വിവാഹമാണോ, ഒരുകുഞ്ഞുള്ള വിവാഹമോചിതയായ യുവതിയുടെ രണ്ടാം വിവാഹവാര്‍ത്ത കേട്ടാല്‍ ആരും ചോദിക്കുന്ന ചോദ്യം, മറുപടിയുമായി ശാലിനി നായര്‍

38

ബിഗ്ബോസ് മലയാളം സീസണ്‍ നാലിലെ മല്‍സരാര്‍ത്ഥി ആയിരുന്നു ശാലിനി നായര്‍. ഷോയില്‍ നിന്നും താരം പുറത്താവുകയായിരുന്നു. ബിഗ്ബോസ് ഹൗസില്‍ ബാലാമണി എന്നാണ് ശാലിനി നായര്‍ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകള്‍ വന്നിരുന്നു.

Advertisements

സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരിയില്‍ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണിപ്പോള്‍. പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തെയാണ് ശാലിനി തന്നോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നത്.

Also Read:സിനിമയില്‍ തുടരാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട്, നായികയാവാന്‍ ആഗ്രഹിച്ചിട്ടില്ല; നടി മീരാ കൃഷ്ണ

വിജെ ശാലിനി നായര്‍ എന്നാണ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ശാലിനി നല്‍കിയിരിക്കുന്ന പേര്. കഷ്ടപ്പാടിലൂടെ കടന്നുവന്ന ശാലിനി ഇന്ന് പ്രമുഖ ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളുടെയും ചാനല്‍ അവാര്‍ഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിക്കുകയാണ്.

അടുത്തിടെയായിരുന്നു ശാലിനി രണ്ടാമതും വിവാഹിതയായത്. ദിലീപാണ് ശാലിനിയുടെ ഭര്‍ത്താവ്. വിവാഹച്ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ പലരും ശാലിനിയോട് ചോദിച്ച ചോദ്യമായിരുന്നു ഭര്‍ത്താവിന്റെ ആദ്യ വിവാഹമാണോ ഇതെന്ന്.

Also Read;അശ്വിനും അച്ഛനും പെട്ടെന്ന് അടുക്കാന്‍ സാധ്യതയുണ്ട്, അവന്‍ ഇടയ്‌ക്കൊക്കെ അച്ഛനെ പോലെ സംസാരിക്കും ; ദിയ

ഇപ്പോഴിതാ ഇതിന് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു കുഞ്ഞുള്ള വിവാഹമോചിതതയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വിവാഹമോചിതനല്ലാത്ത ഒരാള്‍ തയ്യാറാവുമോ എന്നൊക്കെ പലര്‍ക്കും സംശയം ഉണ്ടാവുമെന്നും അതുകൊണ്ടുതന്നെ പ്രതീക്ഷിക്കാവുന്ന ചോദ്യമാണിതെന്നും ശാലിനി പറയുന്നു.

അദ്ദേഹത്തിന്റേത് ആദ്യ വിവാഹമാണ്. അദ്ദേഹം തന്നെ വളരെ അഭിമാനത്തോടെയാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ ഭാര്യ എന്ന് പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തുന്നതെന്നും ഒരിക്കല്‍ ഉപേക്ഷിക്കപ്പെട്ടതിനെ മറ്റൊരാള്‍ക്ക് മനോഹരമായി സംരക്ഷിക്കുവാന്‍ കഴിയുമെന്ന വാക്കുകള്‍ ശരിയാണെന്നും ആ സുരക്ഷിതത്വം താന്‍ ഇന്ന് അനുഭവിക്കുന്നുണ്ടെന്നുംം ശാലിനി പറയുന്നു.

Advertisement