മലയാള ബിഗ് ബോസ് ഷോയില്‍ ആദ്യമായി പ്രവേശിച്ച മത്സരാര്‍ത്ഥി, അറിയപ്പെട്ടത് മുട്ടക്കള്ളിയെന്ന പേരില്‍, അധിക കാലം അവിടെ നില്‍ക്കില്ലെന്ന് ഉറപ്പായിരുന്നുവെന്ന് ശ്വേത മേനോന്‍, അനുഭവം തുറന്ന് പറഞ്ഞ് താരം

72

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ജോമോന്‍ ചിത്രം അനശ്വരത്തിലൂടെ മലയാള സിനിനയിലേക്ക് അരങ്ങേറി പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയയായ താരമായി മാറിയ നടിയാണ് ശ്വേത മേനോന്‍. മോഡലിങ്, പരസ്യ രംഗത്ത് നിന്നും എത്തിയ ശ്വേതാ മേനോന്‍ ബോളിവുഡ് സിനിമകളില്‍ അടക്കം നായികയായി അഭിനയിച്ചിരുന്നു.

Advertisements

മികച്ച അഭിനയത്രി എന്നതിന് പുറമേ ഡാന്‍സര്‍, മോഡല്‍, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തില്‍ ചെറുതും വലുതുമായ നിരവധി വേഷത്തില്‍ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്.

Also Read:അശ്വിനും അച്ഛനും പെട്ടെന്ന് അടുക്കാന്‍ സാധ്യതയുണ്ട്, അവന്‍ ഇടയ്‌ക്കൊക്കെ അച്ഛനെ പോലെ സംസാരിക്കും ; ദിയ

മലയാളത്തിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഷോയില്‍ ആദ്യമായി എത്തിയ മത്സരാര്‍ത്ഥി ശ്വേത മേനോനായിരുന്നു. തന്റെ ബിഗ് ബോസിലേക്കുള്ള യാത്രയെ കുറിച്ചും ഷോയിലെ അതിജീവനത്തെ പററിയും ശ്വേത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

തന്നെ ബിഗ് ബോസില്‍ ക്ഷണിച്ചപ്പോള്‍ ഷോയില്‍ കയറുന്ന 13മത്തെ മത്സരാര്‍ത്ഥിയായിരിക്കും താനെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ പെട്ടെന്നായിരുന്നു ഒന്നാമത്തെ മത്സരാര്‍ത്ഥിയാക്കിയതെന്നും താന്‍ തന്നെ ഒന്നാംസ്ഥാനം കൊണ്ടുപോകുമെന്നായിരുന്നു പലരും കരുതിയിരുന്നതെന്നും എന്നാല്‍ അധികകാലം താന്‍ അവിടെ നില്‍ക്കില്ലെന്ന് തനിക്ക് നന്നായി അറിയാമായിരുന്നുവെന്നും ശ്വേത പറയുന്നു.

Also Read:ഒരു പാവം മോഹന്‍ലാലിനെ വേറെ ലെവലിലേക്ക് കൊണ്ടുപോയ ചിത്രം, പല ഡയലോഗുകളും ആളുകള്‍ ഇന്നും പറഞ്ഞ് നടക്കുന്നു, തന്റെ ഇഷ്ട സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു

ഷോയില്‍ താന്‍ മുട്ടക്കള്ളി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. താന്‍ ഒരു തൈറോയിഡ് പേഷ്യന്റ് ആണെന്നും തനിക്ക് മുട്ട മാത്രമാണ് ധൈര്യത്തില്‍ കഴിക്കാന്‍ പറ്റുന്ന സാധനമെന്നും ഷോയില്‍ താന്‍ മെഡിസിന്‍ കഴിക്കാതെയിരിക്കേണ്ടി വന്നിട്ടുണ്ടെന്നും മത്സരാര്‍ത്ഥികളില്‍ പലരും അപേക്ഷിച്ചപ്പോഴായിരുന്നു തനിക്ക് മരുന്ന് കിട്ടിയതെന്നും ശ്വേത പറയുന്നു.

Advertisement