സ്‌ക്രീനില്‍ കുറേയാളെ രക്ഷിച്ചു, ഇനി നാട്ടിലിറങ്ങി കുറച്ച് പേരെ രക്ഷിക്കാമെന്ന ചിന്തയാണ്, ആരും വിജയിക്ക് വോട്ട് ചെയ്യാന്‍ പാടില്ലെന്ന് അരവിന്ദ് സ്വാമി

68

ഏറെ നാളുകളായുള്ള രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തമിഴ് സൂപ്പര്‍ താരം വിജയ് അടുത്തിടെയായിരുന്നു താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഇത് വന്‍ വാര്‍ത്തയായി മാറിയിരുന്നു.

Advertisements

തമിഴ് വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. 2026ലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാണ് വിജയിയുടെ ഇപ്പോഴത്തെ തയ്യാറെടുപ്പുകളെല്ലാം. വിജയിയെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.

Also Read:എന്നെ സ്‌നേഹിച്ചുപോയതുകൊണ്ട് അവള്‍ക്ക് ക്രിസ്ത്യാനിയാവേണ്ടി വന്നു, പാര്‍വതിയെ നിര്‍ബന്ധിച്ച് മതം മാറ്റിയത് അമ്മായി അച്ഛനും ഒരുപറ്റം ആളുകളും ചേര്‍ന്ന്, ഇന്ന് എന്റെ ഏറ്റവും വലിയ വേദന അതാണ്, ഷോണ്‍ ജോര്‍ജ് പറയുന്നു

താരം ഇനി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദി ഗ്രറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രം കൂടാതെ ഒരു ചിത്രത്തില്‍ കൂടിയേ വിജയ് അഭിനയിക്കൂ എന്നാണ് വാര്‍ത്തകള്‍.

അതിനിടെ സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനിടെ വിമര്‍ശിച്ചുകൊണ്ട് നടന്‍ അരവിന്ദ് സ്വാമി രംഗത്തെത്തിയിരുന്നു. വിജയിയെ ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു താരത്തിന്റെ വാക്കുകള്‍. സ്‌ക്രീനിലെ രക്ഷപ്പെടുത്തലുകള്‍ കണ്ട് താരങ്ങള്‍ ജീവിതത്തിലും രക്ഷിക്കുമെന്ന് കരുതി ആരും വോട്ട് ചെയ്യരുതെന്നായിരുന്നു അരവിന്ദ് സ്വാമിയുടെ വാക്കുകള്‍.

Also Read:ആ ഒരൊറ്റ ഉദ്ദേശത്തിലാണ് ഞാന്‍ സുരേഷേട്ടന്റെ വണ്ടിയില്‍ കയറുന്നത്, അദ്ദേഹം അക്കാര്യത്തില്‍ ഒരു സംഭവം തന്നെ, സുരേഷ് ഗോപിയെ കുറിച്ച് മിഥുന്‍ പറയുന്നു

താന്‍ വിജയിയുടെയും കമല്‍ഹാസന്റെയും രജനികാന്തിന്റെയും ഫാനാണ്. എന്നാല്‍ ഇത് കണ്ട് അവര്‍ക്ക് വോട്ട് ചെയ്യാന്‍ പോകരുതെന്ന് അരവിന്ദ് സ്വാമി പറയുന്നു. നിങ്ങള്‍ ഒരു താരം ആയിരിക്കാമെന്നും എന്നാല്‍ ഒരു സര്‍ക്കാറിന്റെ നയം രൂപികരിക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടെന്ന് താന്‍ എങ്ങനെ വിശ്വസിക്കുമെന്നും ചിലപ്പോള്‍ സ്‌ക്രീനില്‍ പലരെയും രക്ഷിച്ചത് പോലെ നാട്ടിലിറങ്ങി കുറേ പേരെ രക്ഷിക്കാമെന്ന മൈന്റ് സെറ്റില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതായിരിക്കാം ഈ താരങ്ങളെന്നും അരവിന്ദ് സ്വാമി പറയുന്നു.

Advertisement