അന്ന് പ്രണവ് എങ്കില്‍ ഇനി വരുന്നത് സിജു വില്‍സണ്‍ ; ആക്ഷന്‍ രംഗങ്ങളുമായി താരം എത്തുന്നു

114

പ്രണവ് മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ആദി. സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച കൈയ്യടിയാണ് ഈ രംഗങ്ങൾക്ക് ലഭിച്ചത്. ഇപ്പോഴിതാ മറ്റൊരു സിനിമയിലും ഇതേ കായികാഭ്യാസം കടന്നു വരാൻ പോവുകയാണ്.

also read
വിജയിയുടെ അവസാന ചിത്രം ഒരുക്കുന്നത് ഈ സംവിധായകന്‍, പേരുകേട്ട് ഞെട്ടി ആരാധകര്‍, ആവേശക്കൊടുമുടിയില്‍
നടൻ സിജു വിൽസനെ നായകനാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആക്ഷൻ രംഗങ്ങൾ വരുന്നത്. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചില വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. നടൻ സിജു തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ സിജുവിന്റെ ആക്ഷൻ രംഗങ്ങളും കാണാം.

Advertisements

അതേസമയം 19 നൂറ്റാണ്ട് എന്ന ചിത്രത്തിനു ശേഷം സിജു വിൽസൺ മാസ് ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന ചിത്രം കൂടിയാണിത്. തൻറെ കഥാപാത്രം മികച്ചതാക്കാൻ എത്ര വേണമെങ്കിലും കഷ്ടപ്പെടാൻ തയ്യാറാണ് താരം.

സിജു നായകനാകുന്ന ചിത്രത്തിൽ സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, മനോജ് കെവി, നമ്രിത, ലെന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം, ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ് നിർമ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിലാഷ് അർജുനൻ.

 

 

 

 

 

Advertisement