പണം വാരിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ ഓസ്ലറും വാലിബനും, കളക്ഷന്‍ വിവരങ്ങള്‍ ഇങ്ങനെ, ഒന്നാം സ്ഥാനത്ത് ഈ ചിത്രം

99

അടുത്തിടെയായി ഒത്തിരി സിനിമകള്‍ തിയ്യേറ്ററുകളിലെത്തിയിട്ടുണ്ട്. ഇതില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ മുതല്‍ യുവ താര ചിത്രങ്ങള്‍ വരെയുണ്ട്. ഇന്ന് സിനിമാപ്രേമികള്‍ക്ക് ചിത്രം വിജയിച്ചോ ഇല്ലയോ എന്ന കാര്യം അറിയാനുള്ള ആകാംഷ പോലെ തന്നെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ കുറിച്ചും അറിയാന്‍ താത്പര്യമുണ്ട്.

Advertisements

അതുകൊണ്ട് തന്നെ സിനിമാപ്രേമികളുടെയും ഫാന്‍സിന്റെയും താത്പര്യം മാനിച്ച് പല നിര്‍മ്മാതാക്കളും ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ ചിലര്‍ മറച്ചുവെക്കാറുമുണ്ട്.

Also Read:സുധി മരിച്ച് ഒരു വര്‍ഷം കഴിയും മുമ്പേ മറ്റൊരു വിവാഹം, മകന്‍ കിച്ചുവിനെ വീട്ടില്‍ നിന്നും അടിച്ചിറക്കും, വാര്‍ത്തകളില്‍ പ്രതികരിച്ച് രേണു

ഇപ്പോഴിതാ 2024ല്‍ മികച്ച കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലെ 2024ല്‍ ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്.

ഋത്വിക് റോഷന്റെ ഫൈറ്റര്‍ ആണ് ട്രാക്കന്മാരുടെ കണക്ക് പ്രകാരം ലിസ്റ്റില്‍ ഒന്നാമതുള്ളത്. 300കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. തൊട്ടുപിറകില്‍ തെലങ്ക് ചിത്രം ഹമുമാനാണുള്ളത്. 170 കോടി നേടി മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍കാരനാണ് മൂന്നാം സ്ഥാനത്ത്.

Also Read:എനിക്ക് കണ്ടാല്‍ പ്രായം തോന്നാത്തതുകൊണ്ട് 18വയസ്സുകാരിയായ നായികയെ തേടിയുള്ള ഓഡിഷനിലേക്ക് ഞാനും പോയി, പക്ഷേ സംഭവിച്ചത്‌, മീനാക്ഷി രവീന്ദ്രന്‍ പറയുന്നു

83കോടി നേടി ശിവകാര്‍ത്തികേയന്റെ അയലാനും 75കോടി നേടി ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറുമാണ് നാലും അഞ്ചും സ്ഥാനത്ത്. ജയറാമിന്റെ ഓസ്ലറാണ് ആറാംസ്ഥാനത്ത്. ചിത്രത്തിന്റെ കളക്ഷന്‍ 40കോടി പിന്നിട്ട് കഴിഞ്ഞു.നാഗാര്‍ജുന ചിത്രം നാ സാമി രാഗ ഏഴാം സ്ഥാനത്തും മലൈക്കോട്ടൈ വാലിബന്‍ എട്ടാം സ്ഥാനത്തുമാണുള്ളത്.

Advertisement