എല്ലാവരും ഇവിടെ തന്നെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, നിനച്ചിരിക്കാതെയുള്ള വിടവാങ്ങല്‍ നികത്താന്‍ ഒരു ജന്മം കൊണ്ടുപോലും സാധിക്കില്ല, വേദനയോടെ അച്ചു സുഗതന്‍ പറയുന്നു

205

മലയാളികളുടെ ടെലിവിഷന്‍ രംഗത്തെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ സാന്ത്വനം എന്ന വീട്ടിലെ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പട്ട പരമ്പരയായി മാറുകയായിരുന്നു.

Advertisements

നടി ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ആദ്യം കഥ മുന്നോട്ട് പോയത്. പിന്നീട് ബാലന്റേയും സഹോദരങ്ങളുടേയും കഥയായി സീരിയല്‍ പരിണമിച്ചു. ശിവന്‍, ഹരി, അപ്പു, അഞ്ജലി തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നവരാണ്. തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

Also Read:ഭര്‍ത്താവിനെ വീട്ടിലിരുത്തി ഭാര്യ ജോലിക്ക് പോകുന്ന രീതിയിലേക്ക് നാടുവളരണം, വീട്ടുകാര്യങ്ങളും കുട്ടികളെയും അവരുനോക്കട്ടെ, സൗഭാഗ്യ പറയുന്നു

ഇടക്ക് സീരിയലിന്റെ ഡയറക്ടര്‍ ആദിത്യന്‍ വിടവാങ്ങിയത് സീരിയല്‍ താരങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ വേദനയിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ സീരിയല്‍ അവസാനിച്ചിരിക്കുകയാണ്. സാന്ത്വനം വീട് വിടുന്നതിന്റെ വേദന പരമ്പരയിലെ ഒരോ താരങ്ങളും പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ സീരിയല്‍ അവസാനിച്ചതിന്റെ വിഷമം പങ്കുവെച്ചിരിക്കുകയാണ് നടന്‍ അച്ചു സുഗതന്‍. മൂന്നര വര്‍ഷത്തോളമായി ഉള്ളില്‍ കൊണ്ടുനടന്ന കഥാപാത്രം നടനെ വിട്ട് വിദൂരതയിലേക്ക് യാത്ര പറഞ്ഞകലുമ്പോള്‍ അതൊരു വല്ലാത്ത അനുഭവമാണെന്ന് അച്ചു പറയുന്നു.

Also Read:ഇവര്‍ വീണ്ടും ഒന്നിച്ചോ? ; ഫോട്ടോയ്ക്ക് താഴെ വീണ കുറിച്ച കമന്റ് കണ്ടോ ?

ഒരു നടന് നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങല്‍ നികത്താന്‍ ഒരു പക്ഷേ ഒരു ജന്മം കൊണ്ടുപോലും സാധിച്ചെന്ന് വരില്ലെന്നും കുറേ വര്‍ഷങ്ങളായി കൂടെയുണ്ടായിരുന്ന ആള്‍ ഒരിക്കലും കാണാന്‍ കഴിയാത്ത ദൂരെ യാത്ര പറഞ്ഞകലുമ്പോള്‍ കണ്ട് നില്‍ക്കുന്നവരുടെ കണ്ണ് കലങ്ങുന്നതിലും അതിശയമില്ലെന്നും അച്ചു പറയുന്നു.

ഇനിയും ബാലനും ദേവിയും ഹരിയും അപ്പുവും ശിവനും അഞ്ജലിയും ദേവൂട്ടിയും എല്ലാം നമ്മള്‍ വരുന്നതും കാത്ത് സാന്ത്വനം വീട്ടില്‍ തന്നെയുണ്ടാവുമെന്നും എല്ലാവരും ഒരുമിച്ച് സാന്ത്വനം വീട്ടിലെത്തുമ്പോള്‍ ആ കഥപാത്രങ്ങള്‍ നമ്മിലേക്ക് വന്ന് ചേരുമെന്നും അച്ചു പറഞ്ഞു.

Advertisement