മൃദുല വിജയ് എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. മിനിസ്ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ് താരം. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. സീരിയൽ താരം യുവയെയാണ് മൃദുല വിവാഹം ചെയ്തത്. ഇവരുടെ മകളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയാണ്.
സോഷ്യൽ മീഡിയയിൽ സജീവം ആണ് മൃദുല. തന്റെ വിശേഷം പങ്കുവെച്ച് ഈ താരം എത്താറുണ്ട്. ഇപ്പോൾ ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹത്തിന് എത്തിയ ചിത്രങ്ങളാണ് നടി ഏറ്റവുമൊടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്.
സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന മൃദുലയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വയലെറ്റ് നിറഞ്ഞിലെ ഫാൻസി സാരിയാണ് പുതിയ ചിത്രത്തിൽ മൃദുല ഉടുത്തത്. സിംമ്പിൾ ലുക്കിലാണ് താരം ചിത്രത്തിൽ എത്തിയത്.
എന്തൊരു ക്യൂട്ടാണ്, ഈ സൗന്ദര്യം ഒക്കെ എവിടെ ഒളിപ്പിച്ചുവച്ചിരിക്കുകയാണ് എന്നൊക്കെ ചോദിച്ചാണ് കമന്റുകൾ വരുന്നത്.