ആ ചത്രം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു, ലിജോക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതാണ് ആകെയുള്ള സന്തോഷം, വാലിബന് പിന്നാലെ വൈറലായി പൃഥ്വിരാജിന്റെ വാക്കുകള്‍

491

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ഏറെ നാളത്തെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയിരിക്കുന്ന പുതിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

മൂന്നൂറില്‍ പരം തിയ്യേറ്ററുകളിലാണ് മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശിപ്പിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, ഹരീഷ് പേരടി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Also Read:ലാലേട്ടന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ കണ്ട് ശരിക്കും അമ്പരന്നു, മറ്റൊരു ലോകത്തെത്തിയ പോലെ തോന്നി, എനിക്ക് സ്വബോധം പോലും നഷ്ടപ്പെട്ടു, വിന്ദുജ മേനോന്‍ പറയുന്നു

പ്രണയവും വിവരഹവും പ്രതികാരവുമെല്ലാം ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ ഒത്തിരി പ്രതീക്ഷയോടെയായിരുന്നു വാലിബനെ കാത്തിരുന്നത്. എന്നാല്‍ ആ പ്രതീക്ഷയ്ക്കൊത്ത് വളരാന്‍ വാലിബന് കഴിഞ്ഞിട്ടില്ലെന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നുമാണ് വിവരം.

വന്‍ ഹൈപ്പോടെയായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രം പരാജയപ്പെട്ടുവെന്നും കുറച്ചുകൂടി നന്നാക്കാമെന്നുമൊക്കെ അഭിപ്രായങ്ങള്‍ വരുന്നുണ്ട്. വാലിബന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കെ ചര്‍ച്ചയാവുന്ന് പൃഥ്വിരാജിന്റെ പഴയ ഒരു അഭിമുഖമാണ്.

Also Read:പാറപ്പുറത്തിരുന്ന് യോഗ പരിശീലിച്ച് അമല പോള്‍, ശ്രദ്ധനേടി നടിയുടെ ഗര്‍ഭകാല ശുശ്രൂഷ, വീഡിയോ വൈറല്‍

ലിജോയെ കുറിച്ചും ലിജോ സംവിധാനം ചെയ്ത ഡബിള്‍ ബാരല്‍ എന്ന ചിത്രത്തെ കുറിച്ചുമായിരുന്നു പൃഥ്വിരാജ് സംസാരിച്ചത്. കഥ കേട്ടപ്പോള്‍ ചിത്രം വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് തോന്നിയതെന്നും ആ പടം ചെയ്തത് വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനുള്ള ആഗ്രഹം കൊണ്ടായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.

സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കില്ലെന്ന് തനിക്ക് ഉറപ്പായിരുന്നു. എന്നാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ പോലുള്ള സംവിധായകനൊപ്പം അങ്ങനെയൊരു ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും പൃഥ്വിരാജ് പറയുന്നു.

Advertisement