ഒത്തിരി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിയട്ടെ, ലോകത്തിനും അതാണ് ആവശ്യം, സ്വാസികയ്ക്കും പ്രേമിനും ആശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി

38

സീരിയല്‍ രംഗത്ത് നിന്ന് മലയാളികള്‍ക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നര്‍ത്തകിയായും സ്വാസികയെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. സീരിയല്‍ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

Advertisements

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ്താരം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. സീരിയല്‍ രംഗത്ത് തന്നെയുള്ള പ്രേം ജേക്കബ്ബാണ് സ്വാസികയുടെ ഭര്‍ത്താവ്.

Also Read:ഇനി തന്റെടത്തോടെ പറയാം , ലിജോ ഭായ് ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി; വാലിബനെ പ്രശംസിച്ച് സംവിധായകന്‍ സാജിദ് യാഹിയ

പ്രണയവിവാഹമായിരുന്നു. വളരെ രഹസ്യമായിട്ടിയിരുന്നു വിവാഹ ഒരുക്കങ്ങളെല്ലാം. എന്നാല്‍ ആര്‍ഭാടപൂര്‍വ്വമായിരുന്നു വിവാഹം. സിനിമാസീരിയല്‍ രംഗത്തെ പ്രമുഖരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

മലയാളത്തിന്റെ പ്രിയനടന്‍ സുരേഷ് ഗോപിയും സ്വാസികയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. പ്രേമിനും സ്വാസികയും ആശംസകള്‍ അറിയിച്ചുകൊണ്ട് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. താനിപ്പോള്‍ ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിലാണെന്നും അതിനാല്‍ താന്‍ ഇവിടെ വരുമ്പോള്‍ കേട്ട ആര്‍പ്പുവിളികള്‍ക്കൊപ്പം ചേരാന്‍ കഴിഞ്ഞില്ലെന്നും സുരേഷ് ഗോപി പറയുന്നു.

Also Read: ഉര്‍വശിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ മനസ്സുകൊണ്ട് തകര്‍ന്നു, മകളുടെ മുന്നിലിരുന്ന് കരയാതിരിക്കാന്‍ ശ്രമിച്ചു, അവളുടെ ഭാവിയും സുരക്ഷയും എനിക്ക് നിര്‍ബന്ധമായിരുന്നു, മനോജ് കെ ജയന്‍ പറയുന്നു

തന്നെ ചേട്ടാ എന്നാണ് സ്വാസിക വിളിക്കുന്നത്. എന്നാല്‍ ഒരു പിതാവിന്റെ സ്ഥാനത്ത് നില്‍ക്കാനാണ് തനിക്ക് ഇഷ്ടമെന്നും ഇവിടെ വരാന്‍ പറ്റിയതില്‍ ഒത്തിരി സന്തോഷമെന്നും ആരോഗ്യപൂര്‍ണരായ നല്ല ഒത്തിരി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിയട്ടെയെന്നും നിങ്ങളുടെ കുടുംബത്തേക്കാള്‍ ആ കുഞ്ഞുങ്ങളെയാണ് സമൂഹത്തിന് ആവശ്യമെന്നും കുറേ കുഞ്ഞുങ്ങളുണ്ടാവുന്നത് ലോകത്തിനും നല്ലതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisement