കനത്ത പ്രളയത്തില്‍ നടി ബീന ആന്റണിയും പെട്ടുപോയി. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടി വെള്ളപ്പൊക്ക ദിവസത്തെപ്പറ്റി പറഞ്ഞത്. വൈറ്റിലയിലാണ് ഞാനും ഭര്‍ത്താവും ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ വീടിനു തൊട്ടടുത്ത് വരെ വെള്ളം കയറിയിരുന്നു. എന്നാല്‍ ഏറ്റവും ബുദ്ധിമുട്ടിയത് പറവൂരുള്ള ഭര്‍ത്താവിന്റെ വീട്ടുകാരാണ്. മറ്റുള്ളവരെപ്പോലെ വീട്ടില്‍ വെള്ളം കയറില്ല എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഡാഡിയും അമ്മച്ചിയും.
പക്ഷേ അടുത്ത ദിവസം റോഡ് മുങ്ങി, വൈകിട്ടോടെ വീട്ടിലും വെള്ളം കയറാന്‍ തുടങ്ങി. സാധനങ്ങള്‍ ഒന്നും മുകളിലേക്ക് മാറ്റാനുള്ള സാവകാശം ലഭിച്ചില്ല. റോഡ് മുഴുവന്‍ തടസമായതോടെ നമുക്കും വൈറ്റിലയില്‍ നിന്ന് പറവൂര്‍ക്ക് എത്താനും ബുദ്ധിമുട്ടായി. വീടിനു കുറച്ചകലെ മറ്റൊരു ബന്ധുവിന്റെ വീടുണ്ടായിരുന്നു.
എല്ലാവരും അങ്ങോട്ട് മാറി. അടുത്ത ദിവസം ചെന്ന് നോക്കിയപ്പോള്‍ വീടിന്റെ താഴത്തെ നില മുഴുവനും വെള്ളത്തിലായി. പിന്നീട് നാലു ദിവസം കഴിഞ്ഞു വെള്ളം ഇറങ്ങിക്കഴിഞ്ഞാണ് വീട് തുറക്കുന്നത്.
അപ്പോഴേക്കും താഴത്തെ നിലയിലെ ഇന്റീരിയര്‍ മുഴുവന്‍ നശിച്ചിരുന്നു. ഫര്‍ണിച്ചറും പുസ്തകങ്ങളും കിടക്കയും വീട്ടില്‍ സൂക്ഷിച്ചിരുന്ന ചില അവാര്‍ഡുകളുമെല്ലാം നഷ്ടമായി. ടിവിയും ഫ്രിഡ്ജും അടക്കമുള്ള ഗൃഹോപകരണങ്ങള്‍ എല്ലാം ഒഴുകി നടക്കുന്ന അവസ്ഥയായിരുന്നു. വീട്ടുമുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന കാറും വെള്ളം കയറി ഉപയോഗശൂന്യമായി.
ഇപ്പോള്‍ ഡാഡിയും അമ്മച്ചിയും മുകളിലെ നിലയില്‍ താമസിച്ചുകൊണ്ട് താഴത്തെ നില വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ചുരുക്കം ഒരുമാസമെങ്കിലും വേണ്ടിവരും എല്ലാം പൂര്‍വസ്ഥിതിയിലാകാന്‍. എറണാകുളത്തുള്ള എന്റെ വീടും ഒരു ദുരിതാശ്വാസ ക്യാംപ് ആയി മാറിയിരുന്നു. എന്നാല്‍ എല്ലാം തിരിച്ചുപിടിക്കുമെന്ന് ബീന പറയുന്നു.