കമല്‍ ഹാസനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു, സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

38

ഇപ്പോൾ മലയാള താരങ്ങൾ തമിഴിലും, തമിഴ് താരങ്ങൾ മലയാളത്തിലും അഭിനയിക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ചില പ്രധാനപ്പെട്ട ചിത്രങ്ങളിൽ ആയിരിക്കും പ്രധാനപ്പെട്ട വേഷത്തെ അവതരിപ്പിക്കാൻ ഇവർ എത്തുന്നത്. എന്നാൽ കുറച്ച് സമയമെ സ്‌ക്രീനിൽ ഉണ്ടാവുകയുള്ളൂ എങ്കിലും, അവർക്ക് ലഭിക്കുന്ന സ്വീകരണം ഒന്ന് വേറെ തന്നെയാണ്. ഇപ്പോഴിതാ കമലഹാസന്റെ ചിത്രം തഗ് ലൈഫിൽ മലയാളത്തിലെ മൂന്ന് താരങ്ങൾ കൂടി അഭിനയിക്കാൻ പോവുകയാണ്.

Advertisements

ദുൽഖർ സൽമാൻ, ഐശ്വര്യ ലക്ഷ്മി, ജോജോ ജോർജ് എന്നിവരാണ് ഈ ചിത്രത്തിൻറെ ഭാഗമാകുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് മണി രത്‌നം ആണ്.

രംഗരായ ശക്തിവേൽ നായ്ക്കർ എന്നാണ് ചിത്രത്തിൽ കമൽ ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്. മണി രത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.

also read
ആവേശം കൊള്ളിച്ച് ലാലേട്ടന്റെ പ്രകടനം, റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആരാധകരെ ഞെട്ടിച്ച് വാലിബന്റെ പുതിയ ടീസര്‍, ഇത് കൊടുങ്കാറ്റായി ആഞ്ഞടിക്കും
നേരത്തെ മണി രത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്‌സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‌യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

also readആവേശം കൊള്ളിച്ച് ലാലേട്ടന്റെ പ്രകടനം, റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആരാധകരെ ഞെട്ടിച്ച് വാലിബന്റെ പുതിയ ടീസര്‍, ഇത് കൊടുങ്കാറ്റായി ആഞ്ഞടിക്കും

Advertisement