കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ അമേരിക്കയിലെ ഡോക്ടറുമായി വിവാഹം, നേരിട്ടത് ദുരിത ജീവിതം, കെമിക്കല്‍ നല്‍കി കൊല്ലാന്‍വരെ ശ്രമിച്ച് ഭര്‍ത്താവ്, നടി സുധാറാണിയുടെ ജീവിതം

228

ഒരൊറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി നായകന്മാരെ നടിമാരെ നമുക്ക് അറിയാം. ഇവരില്‍ പലരും അന്യഭാഷകളില്‍ നിന്ന് വന്ന് മലയാളത്തില്‍ മുഖം കാണിച്ചു പോയവരായിരിക്കും. എന്നാല്‍ ഒന്ന് രണ്ട് കഥാപാത്രങ്ങളിലൂടെ തന്നെ ഇവര്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടുണ്ടാകും. ഒരുപക്ഷേ എത്ര വര്‍ഷം കഴിഞ്ഞാലും ആ മുഖം പ്രേക്ഷകരുടെ മനസ്സില്‍ നിന്നും മായുകയും ഇല്ല. പറഞ്ഞു വരുന്നത് സുധ റാണിയെ കുറിച്ചാണ്.

Advertisements

ഈ പേര് പറഞ്ഞാല്‍ മനസ്സിലാവണം എന്നില്ല. എന്നാല്‍ ഈ താരം അഭിനയിച്ച ഒരൊറ്റ ചിത്രം മതി ഈ നടിയെ ഓര്‍ക്കാന്‍. ജയറാമിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്ത ആദ്യത്തെ കണ്മണി എന്ന ചിത്രത്തില്‍ അംബിക ആയിട്ടായിരുന്നു ഈ താരം എത്തിയത്.

Also Read: ഞാന്‍ യെസ് പറഞ്ഞു, നാണത്തോടെ ദിയ കൃഷ്ണ, പ്രണയം വെളിപ്പെടുത്തി താരം

1995ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിലെ ജയറാമിന്റെ കോമഡി രംഗങ്ങളും ശ്രദ്ധ നേടി. മലയാളത്തില്‍ ഈ ഒരൊറ്റ സിനിമയില്‍ മാത്രമേ സുധ അഭിനയിച്ചിട്ടുള്ളൂ എങ്കിലും കന്നഡ ചിത്രത്തില്‍ ഇന്നും സജീവമാണ് ഈ താരം.

സിനിമയിലെത്തുന്നതിന് മുമ്പ് ജയശ്രീ എന്നായിരുന്നു താരത്തിന്റെ പേര്. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. സഞ്ജയ് എന്ന അമേരിക്കയിലെ അനസ്‌ത്യേഷ്യ സ്‌പെഷ്യലിസ്റ്റായിരുന്ന ഒരു ഡോക്ടറെയാണ് ജയശ്രീ വിവാഹം ചെയ്തത്. വിവാഹശേഷം അങ്ങോട്ട് പോവുകയും ചെയ്തിരുന്നു.

Also Read: സിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

എന്നാല്‍ സുധാറാണി വിചാരിച്ച പോലെയൊരു ജീവിതമായിരുന്നില്ല അത്. ക്രൂരമായി മര്‍ദിക്കുകയും ഒരിക്കല്‍ കെമിക്കലുകള്‍ നല്‍കി കൊല്ലാന്‍ വരെ ശ്രമിച്ചിരുന്നു സുധാറാണിയെ ഭര്‍ത്താവ്. അങ്ങനെ അമേരിക്കയില്‍ നിന്നും രക്ഷപ്പെട്ട് ബാംഗ്ലൂരിലെത്തിയ സുധാറാണ് സഞ്ജയുമായി വിവാഹമോചനം നടത്തിയിരുന്നു.

അതിന് ശേഷം ബന്ധുകൂടിയായ ഗോവര്‍ധന്‍ എന്നയാളെ വിവാഹം ചെയ്യുകയായിരുന്നു താരം. ഇപ്പോള്‍ ഒരു മകളുമുണ്ട് താരത്തിന്. ഭര്‍ത്താവും മകളുമൊക്കെയായി സന്തോഷ ജീവിതം നയിക്കുകയാണ് സുധാറാണി.

Advertisement