ഗോപി ജീവിതത്തിലെ വലിയൊരു ഭാഗമാണ്, അദ്ദേഹം നല്ലതുപോലെ ജീവിക്കണം; അഭയ ഹിരണ്മയി

60

ഏറെക്കാലം ഒന്നിച്ചു കഴിഞ്ഞവരാണ് ഗായിക അഭയാ ഹിരൺമഴിയും സംഗീത സംവിധായകൻ ഗോപി സുന്ദറും. എന്നാൽ പിന്നീട് ഇവർ വേർപിരിഞ്ഞു. ഇതിന്റെ കാരണം എന്തെന്ന് ഇതുവരെ രണ്ടുപേരും പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ഗോപി തന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായിരുന്നു, ഗുരു സ്ഥാനീയനാണ് എന്നാണ് അഭയ പറയുന്നത്. ഒരു നന്ദി ഉണ്ടാവണം ഇത്രയും ജീവിച്ച ജീവിതത്തോട്.

Advertisements

ജെനുവിന് ആയി പ്രണയിക്കുന്നവർക്ക് ഉറപ്പായും അത് തോന്നും. ഞാൻ ഇല്ലെങ്കിലും ഉണ്ടായിരുന്ന ആൾ നന്നായി ജീവിക്കേണ്ടതുണ്ട്. കാരണം ഞാൻ നന്നായി ജീവിക്കുന്നുണ്ട്. ഞങ്ങൾ സിനിമകളിൽ ഒരുമിച്ച് പാടിയിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചിരുന്ന് പാടുമായിരുന്നു അഭയ പറഞ്ഞു.

അതേസമയം ഗോപിയുമായുള്ള ബന്ധം തുടങ്ങുമ്പോൾ അഭയുടെ അമ്മയ്ക്ക് ആശങ്ക ഉണ്ടായിരുന്നു. പിന്തിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചതാണ്. പക്ഷേ അഭയ അതിൽ തന്നെ നിന്നു. തൻറെ 20, 21 വയസ്സിലാണ് പുള്ളിയുമായി ജീവിക്കാൻ തുടങ്ങിയത് എന്ന് അഭയ പറയുന്നു. അന്ന് അദ്ദേഹത്തിന് 30 വയസ്സായിരുന്നു.

അപ്പോൾ വളരും തോറും കാഴ്ച്ചകപ്പാടുകളിലും വ്യത്യാസം ഉണ്ടാകുമല്ലോ. ഒന്നുകിൽ ഒരു കുടുംബജീവിതത്തിൽ അത് മനസിലാക്കി മുൻപോട്ട് പോവുക അല്ലെങ്കിൽ ഒരുമിച്ചു തീരുമാനം എടുത്തുമാറുക. പിന്നെ റിയൽ റീസൺ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല അഭയ പറഞ്ഞു.

Advertisement