ചേച്ചിയുടെ വിവാഹത്തിന് താരമായി സുരേഷ് ഗോപിയുടെ ഇളയ മകള്‍ ഭാവ്‌നി

196

കഴിഞ്ഞ ദിവസം ആയിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വച്ച് നടന്ന വിവാഹത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ പങ്കെടുത്തു . വലിയ ആഘോഷം ഒന്നുമില്ലാതെ ആയിരുന്നു വിവാഹം. അതുകൊണ്ടുതന്നെ ഇത് പ്രേക്ഷകർക്കും ഒത്തിരി ഇഷ്ടപ്പെട്ടു. ചടങ്ങിൽ മലയാള സിനിമയിലെ താരനിര പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

നാലു മക്കളാണ് സുരേഷ് ഗോപിക്ക്. ഇതിൽ ഗോകുൽ സുരേഷ് അച്ഛന് പിന്നാലെ അഭിനയത്തിൽ എത്തി കഴിഞ്ഞു. ഇളയ മകനായ മാധവും അഭിനയത്തിൽ എത്തി. മകളായ ഭാഗ്യ സുരേഷും ഇളയ മകൾ ഭവ്‌നിയും ഇതുവരെ സിനിമയിൽ എത്തിയിട്ടില്ല. ഭവ്‌നിയ്ക്ക് ഫാഷൻ ഡിസൈനിങ്ങിലാണ് താല്പര്യം. ചേച്ചിയുടെ കല്യാണത്തിന് അതീവ സുന്ദരിയായി എത്തിയ ഭവ്‌നിയുടെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.

പച്ചസാരയിൽ സിംമ്പിൾ ലുക്കിലാണ് താരപുത്രി എത്തിയത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങളെല്ലാം വൈറൽ ആയത്. പൊതുവേ സോഷ്യൽ മീഡിയയിൽ ഭവ്‌നിയുടെ ഫോട്ടോസ് ഒന്നും അങ്ങനെ എത്താറില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ പുറത്തുവന്ന ഫോട്ടോസ് നിമിഷം ന്നേരം കൊണ്ട് പ്രേക്ഷകർ ശ്രദ്ധിച്ചു.

അച്ഛനെപ്പോലെ തന്നെയാണ് ഭവ്‌നി എന്നാണ് ഫോട്ടോ കണ്ട് ആരാധകർ പറയുന്നത്, താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തിയും ആരാധകൻ എത്തിയിട്ടുണ്ട്. ഫോട്ടോ കണ്ടതോടെ എന്നാണ് അഭിനയത്തിലേക്ക് എന്ന ചോദ്യവും വരുന്നുണ്ട്.

Advertisement