രാഷ്ട്രീയ പ്രവര്‍ത്തകനും മലയാള സിനിമയിലെ സൂപ്പര്‍താരവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കേരളക്കര അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടേത്.
കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം നടന്നത്. ഒരാഴ്ച നീണ്ട വിവാഹ പരിപാടികളില്‍ സംഗീത്, മെഹന്ദി, അടക്കമുള്ള എല്ലാ പരിപാടികളും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി എത്തുന്നതുകൊണ്ടു തന്നെ ഗുരുവായൂരില്‍ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയത്. വിവാഹത്തിന് ഭാഗ്യയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. വളരെ ലളിതമായ വെഡ്ഡിങ് ലുക്കായിരുന്നു ഭാഗ്യയുടേത്. ഒരു താരപുത്രി വിവാഹത്തിന് ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നത് ഇതാദ്യമായിട്ടാവും.
ഓറഞ്ച് സാരിയണിഞ്ഞ ഭാഗ്യ ആഭരണങ്ങളില്‍ മുങ്ങിക്കുളിക്കാതെ വളരെ സിംപിള്‍ ലുക്കിലാണ് എത്തിയത.് ഒരു ചോക്കറും കമ്മലും ഒരു വളയും മാത്രമായിരുന്നു ഭാഗ്യ ധരിച്ചത്. ഭാഗ്യയുടെ സിംപിള്‍ വെഡ്ഡിങ് ലുക്ക് ഒത്തിരി ശ്രദ്ധനേടിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഭാഗ്യ ധരിച്ച ചോക്കറിന് മാത്രം കോടികള്‍ വിലവരുമെന്നാണ് സോഷ്യല്‍മീഡിയയില്‍ സംസാരം. വിലകൂടിയ രത്‌നങ്ങള്‍ പതിപ്പിച്ച് സ്‌പെഷ്യല്‍ ബീഡിങ്ങിലാണ് ഭാഗ്യയുടെ നെക്ലേസ് ഒരുക്കിയത്. ആഭരണത്തിന് വജ്രക്കല്ലുകള്‍ തിളക്കം കൂട്ടുന്നുണ്ട്. അത് ചിത്രങ്ങളിലും വ്യക്തമാണ്.