സിനിമയില്‍ സംവിധായകനായി വന്ന് നടനായ താരമാണ് ഷൈന്‍ ടോം ചാക്കോ. കഴിഞ്ഞ 2 വര്‍ഷത്തില്‍ സിനിമയില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത് നടനെന്ന ഖ്യാതിയും ഷൈന്‍ ടോം ചാക്കോയ്ക്ക് തന്നെയാണ് ഉള്ളത്.
ഓടി നടന്ന് അഭിനയിക്കുന്നത് എനിക്ക് വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിട്ടുണ്ട്. സമകാലീനമായ രാഷ്ട്രീയ വിഷയങ്ങളിലടക്കം പ്രതികരിക്കാനും മടിക്കാത്ത താരം കൂടിയാണ് ഷൈന്‍ ടോം. പലപ്പോഴും അദ്ദേഹത്തിന്റെ നാവിന് കടിഞ്ഞാണിടാന്‍ സാധിക്കാറുമില്ല.
ഇപ്പോഴിതാ ഒരു പുതിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഷൈന്‍. വേണന്നുവെച്ചിട്ടല്ല ഒരാള്‍ ഒരു റിലേഷന്ഷിപ്പിലാവുന്നത് പെട്ടുപോവുക എന്നൊന്നും പറയാന്‍ പറ്റില്ലെന്നും ഇനിയിപ്പോ പ്രണയത്തിലാവുന്നതിനെ പെട്ടുപോവല് എന്നാണ് പറയുന്നതെങ്കില്‍ അവള് പെട്ടുപോയതാണെന്ന് വേണമെങ്കില്‍ പറയാമെന്നും ഷൈന്‍ പറയുന്നു.
ഒരു റിലേഷന്‍ഷിപ്പിനെ മനോഹരമായി കൊണ്ടുപോണം എന്നൊന്നും പറയരുത്. അടിയും ഇടിയുമൊന്നുമില്ലാത്ത ബന്ധങ്ങളാണോ വേണ്ടതെന്നും രണ്ട് റിലേഷന്‍ഷിപ്പ് എന്ന് പറയുന്നത് രണ്ട് വ്യക്തികള്‍ തമ്മില്‍ നടക്കുന്നതല്ലേയെന്നും അത് ഒരിക്കലും ഹെല്ത്തിയായിരിക്കില്ലെന്നും അടിയൊക്കെ ഉണ്ടാവുമെന്നും ഷൈന്‍ പറയുന്നു.
വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഒരു റിലേഷന്ഷിപ്പിലാവുന്നതും അത് മുന്നോട്ട് കൊണ്ടുപോകുന്നതും. നിങ്ങള്‍ക്കൊക്കെ ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ഡിവോഴ്സ്, പക്ഷേ വീടുകളില്‍ അച്ഛനും അമ്മയും പറയുന്നത് തങ്ങള്‍ സന്തോഷമായി ജീവിച്ചു എന്നല്ലേ , അവരും ഇടക്ക് സഹിച്ചു എന്നൊക്കെ പറയുന്നുണ്ടെങ്കിലും നന്നായി ജീവിക്കാന്‍ അല്ലേ പറയുന്നതെന്നും ഷൈന്‍ പറയുന്നു.