ആ കഴുത്തില്‍ കിടക്കുന്ന ചോക്കറിന് കോടികള്‍ ആണ്; ഭാഗ്യ സുരേഷ് വിവാഹത്തിന് ധരിച്ച മാലയുടെ വില എത്രയെന്ന് അറിയുമോ ?

1174

കഴിഞ്ഞ ദിവസം ആയിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹം. നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയത്. അതേസമയം സിംപിൾ ലുക്കിലാണ് ഭാഗ്യ സുരേഷ് വിവാഹത്തിന് എത്തിയത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. 

ഓറഞ്ച് സാരിയിൽ അതി സുന്ദരിയായിട്ട് ഭാഗ്യ എത്തിയത്. ഒരു ചോക്കറും ജിമിക്കി കമ്മലുമാണ് ആഭരണമായി അണിഞ്ഞത്. താരപുത്രിയുടെ സിംപിൾ ലുക്കിനെ കുറിച്ച് നിരവധി പേരാണ് പറഞ്ഞത്. കുറെ ആഭരണങ്ങൾ ധരിക്കാതെ വന്നത് ആരാധകർക്കും ഇഷ്ടപ്പെട്ടു.

Advertisements

എന്നാൽ ഇപ്പോഴിതാ ഭാഗ്യ സുരേഷ് വിവാഹത്തിന് അണിഞ്ഞ ആ ഒരൊറ്റ ചോക്കർ മാലയെ കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

വിലകൂടിയ രത്‌നങ്ങൾ പതിപ്പിച്ച് സ്‌പെഷ്യൽ ബീഡിങ്ങിൽ ആണ് ഭാഗ്യയുടെ നെക്ലേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വജ്രക്കല്ലുകൾ പതിപ്പിച്ച ആഭരണത്തിന്റെ തിളക്കം ഓരോ വീഡിയോയിലും എടുത്തുകാണാവുന്നതുമാണ്.

കുറെ മാലകൾ വലിച്ചുവാരി ഇടുന്നതിനേക്കാൾ ഈ ഒരു ഒറ്റ പീസുകൊണ്ട് ഏവരുടെയും ശ്രദ്ധ ആകർഷിക്കാൻ ഭാഗ്യക്ക് കഴിഞ്ഞു എന്നതാണ് സത്യം മാത്രവുമല്ല, ആ കഴുത്തിൽ കിടക്കുന്ന ചോക്കറിന് മാത്രം കോടികൾ വിലയുണ്ടെന്നാണ് പറയുന്നത്.

 

 

Advertisement